Quantcast

ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച

പവര്‍ പ്ലേ അവസാനിക്കും മുമ്പ് തന്നെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം.

MediaOne Logo

  • Published:

    16 March 2021 2:06 PM GMT

ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച
X

ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ട്വന്റി-20യില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് മോശം തുടക്കം.

പവര്‍ പ്ലേ അവസാനിക്കും മുമ്പ് തന്നെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഏഴോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സ് എന്ന നിലയിലാണ്. കെ.എല്‍.രാഹുല്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും രാഹുല്‍ പൂജ്യത്തിന് പുറത്തായി. കളിയുടെ രണ്ടാമത്തെ ഓവറിലെ തന്നെ മാര്‍ക്ക് വുഡിന്‍റെ മികച്ചൊരു പന്തില്‍ രാഹുല്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.

ഇടവേളയ്ക്കു ശേഷം ടീമില്‍ തിരിച്ചെത്തിയ രോഹിത്താണ് രാഹുലിനൊപ്പം ഓപ്പണ്‍ ചെയ്തത്. രോഹിത്തിനും കാര്യമായി ഒന്നും ചെയ്യാനായില്ല. രോഹിത്തി(15) നേയും മാര്‍ക്ക് വുഡ് തന്നെ ജോഫ്ര ആര്‍ച്ചറിന്റെ കൈകളിലെത്തിച്ചു പുറത്തേക്കയച്ചു. വണ്‍ഡൗണായെത്തിയത് നായകന്‍ കോലിക്കു പകരം ഇഷാന്‍ കിഷനായിരുന്നു. ഇഷാന്‍ കിഷനും(4) നിലയുറപ്പിക്കും മുമ്പ് ക്രിസ് ജോര്‍ദാന്റെ പന്തില്‍ ബട്ട്‌ലര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. കളി ഏഴോവര്‍ പിന്നിടുമ്പോള്‍ 5 റണ്‍സുമായി നായകന്‍ കോലിയും 5 റണ്‍സുമായി ഋഷഭ് പന്തുമാണ് ക്രീസില്‍. കോവിഡ് സാഹചര്യം പരിഗണിച്ച് സ്റ്റേഡിയത്തില്‍ കാണികള്‍ക്ക് പ്രവേശനമില്ലായിരുന്നു.

TAGS :

Next Story