'ഇന്ത്യക്കത്ര സന്തോഷമില്ല'; ലോക സന്തോഷ സൂചികയില്‍ ഇന്ത്യക്ക് 139ാം സ്ഥാനം
149 രാജ്യങ്ങളുള്ള പട്ടികയിലാണ് ഇന്ത്യ 139ാമതെത്തിയത്

ഐക്യരാഷ്ട്ര സഭയുടെ 2021ലെ ലോക സന്തോഷ സൂചിക റിപ്പോര്‍ട്ടില്‍ ഇന്ത്യക്ക് 139ാം സ്ഥാനം. 149 രാജ്യങ്ങളുള്ള പട്ടികയിലാണ് ഇന്ത്യ 139ാമതെത്തിയത്. പട്ടികയില്‍ ഫിന്‍ലാന്‍ഡാണ് ഒന്നാമതെത്തിയത്. ജനങ്ങളുടെ സാമൂഹിക സുരക്ഷയും ആഭ്യന്തര ഉത്പാദന തോതും അഭിപ്രായ സ്വരൂപണവുമടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. കോവിഡിന്‍റെ പ്രത്യേക സാഹചര്യവും ആഗോള തലത്തിലുള്ള സാമൂഹികാവസ്ഥയും കണക്കിലെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
യു.എന്‍ സസ്‍റ്റെനബിള്‍ സൊല്യൂഷന്‍സ് നെറ്റ്‍വര്‍ക്കാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നോര്‍ഡിക് രാജ്യങ്ങളാണ് പട്ടികയില്‍ മുന്‍പന്തിയിലുള്ളത്. ഫിൻലൻഡിന് പിന്നാലെ ഐസ്ലൻഡ്, ഡെന്മാർക്ക്, സ്വിറ്റ്സർലന്റ്, നെതർലൻഡ്സ്, സ്വീഡൻ, ജർമനി, നോർവേ എന്നിവയാണ് പട്ടികയിലുള്ളത്.
ഇന്ത്യയുടെ അയൽ രാജ്യങ്ങളായ പാകിസ്താൻ ബംഗ്ലാദേശ് ചൈന എന്നിവ ഇന്ത്യയെക്കാള്‍ ബഹുദൂരം മുന്നിലാണെന്നതും ശ്രദ്ധേയമാണ്. പാകിസ്താൻ 105ഉം ബംഗ്ലാദേശ് 101 ചൈന 84ാം സ്ഥാനത്തുമാണുള്ളത്. അഫ്ഗാനിസ്താൻ, സിംബാബ്വെ, റുവാണ്ട, ബോട്സ്വാന, ലെസോതോ എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത്. 2019ല്‍ പട്ടികയില്‍ 140ാം സ്ഥാനത്തായിരുന്നു ഇന്ത്യ.
Adjust Story Font
16

