''ഇത് ആദ്യമായല്ല, അവസാനത്തേതുമാകില്ല'' റിഷഭ് പന്തിനെ വാനോളം പ്രശംസിച്ച് സൗരവ് ഗാംഗുലി
ഗാംഗുലിക്ക് പിന്നാലെ കെവിന്‍ പീറ്റേഴ്സനും പന്തിനെ പ്രശംസിച്ച് രംഗത്തെത്തി

റിഷഭ് പന്തിന്‍റെ സെഞ്ച്വറിയുടെ മികവില്‍ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച നിലയില്‍ മുന്നേറുകയാണ്. 118 പന്തുകളില്‍ നിന്നും 101 റണ്‍സ് അടിച്ചുകൂട്ടി പന്ത് ഇന്ത്യന്‍ ഇന്നിങ്സിന് വലിയ അടിത്തറ പാകിയപ്പോള്‍ ഇംഗ്ലണ്ടിനെതിരെ മേല്‍ക്കൈ നേടാന്‍ ഇന്ത്യക്കായി. പന്തിന്‍റെ മികച്ച പ്രകടനത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി രംഗത്തെത്തി.
സമ്മര്‍ദ്ദത്തിന് നടുവില്‍ എത്ര മനോഹരമായാണ് റിഷഭ് പന്ത് ബാറ്റ് ചെയ്തത്. ഇത് ആദ്യമായല്ല, അവസാനത്തേതുമാകില്ല. വരുംകാലത്ത് എല്ലാ ഫോര്‍മാറ്റുകളിലെയും മികച്ച ബാറ്റ്സ്മാനായി അദ്ദേഹം മാറും. ഇത്തരത്തില്‍ത്തന്നെ തുടരുക. ബിസിസിഐ അധ്യക്ഷന്‍ ട്വിറ്ററില്‍ കുറിച്ചു.
ഗാംഗുലിക്ക് പിന്നാലെ കെവിന്‍ പീറ്റേഴ്സനും പന്തിനെ പ്രശംസിച്ച് രംഗത്തെത്തി. ശേഷം മികച്ച ഇന്നിങ്സിനെ പ്രകീര്‍ത്തിച്ച് അനവധി ക്രിക്കറ്റ് താരങ്ങളും രംഗത്ത് വന്നു. സ്പെഷ്യല്‍ പ്ലെയര്‍ എന്നായിരുന്നു മൈക്കിള്‍ വോണ്‍ പന്തിനെ പ്രശംസിച്ചത്.
രണ്ടാംദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സ് എന്ന നിലയിലാണ്. നിലവില്‍ 60 റണ്‍സുമായി വാഷിംഗ്ടണ്‍ സുന്ദറും പതിനൊന്ന് റണ്‍സുമായി അക്‌സര്‍ പട്ടേലുമാണ് ക്രീസില്‍.
How good is he? Unbelievable..what a knock under pressure...not the first time and won't be the last time..will be an all time great in all formats in the years to come.keep batting in this aggressive manner .thats why will be match winner and special..@bcci @RishabhPant17 pic.twitter.com/1cRmnSw5ZB
— Sourav Ganguly (@SGanguly99) March 5, 2021
Adjust Story Font
16

