Quantcast

കോഹ്‍ലിയും കിഷനും മിന്നി; ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം

ഫോമിലേക്ക് തിരിച്ചുവന്ന കോലി 49 പന്തില്‍ 73 റണ്‍സ് നേടി.

MediaOne Logo

  • Published:

    14 March 2021 5:11 PM GMT

കോഹ്‍ലിയും കിഷനും മിന്നി; ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം
X

അഹമ്മദാബാദില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം 20-20യില്‍ 165 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. ഇഷാന്‍ കിഷന്‍റെ അര്‍ധ സെഞ്ച്വറിയും പുറത്താകാതെ നായകന്‍ കോഹ്‍ലി നേടിയ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യന്‍ ഇന്നിങ്സിന് കരുത്തേകിയത്. ഫോമിലേക്ക് തിരിച്ചുവന്ന കോലി 49 പന്തില്‍ 73 റണ്‍സ് നേടി.

ഒരു അരങ്ങേറ്റക്കാരന്‍റെ യാതൊരു സമ്മര്‍ദവുമില്ലാതെയാണ് ഇഷാന്‍ കിഷനെന്ന ആ 22 കാരന്‍ ബാറ്റ് വീശിയത്. 32 പന്തില്‍ 56 റണ്‍സോടെയാണ് ഇഷന്‍ ക്രീസ് വിട്ടത്. ആദില്‍ റഷീദിന്‍റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയായിരുന്നു ഇഷാന്‍റെ മടക്കം. നാലു സിക്‌സും അഞ്ചു ഫോറും ഉള്‍പ്പടെയാണ് ഇഷാന്‍ മനോഹര ഇന്നിംഗ്‌സ് കാഴ്ചവെച്ചത്. പിന്നാലെ വന്ന ഋഷഭ് പന്തും നിലയുറപ്പിച്ചു നിന്ന് കോലിക്ക് മികച്ച പിന്തുണ നല്‍കി. അനായാസം ബാറ്റ് വീശിയ പന്ത് 13 പന്തില്‍ 26 റണ്‍സ് നേടി. ജോര്‍ദാനാണ് പന്തിന്‍റെ വിക്കറ്റെടുത്തത്. പിന്നാലെ എത്തിയ ശ്രേയസ് അയ്യര്‍ എട്ട് റണ്‍സോടെ പുറത്താകാതെ നിന്നു.

ഇന്നിങ്സിന്‍റെ തുടക്കത്തില്‍ സ്‌കോര്‍ഡ് ബോര്‍ഡ് തുറക്കും മുമ്പ് തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ഓപ്പണര്‍ കെ.എല്‍. രാഹുലിന്‍റെ വിക്കറ്റ് വീഴ്ത്തി സാം കറന്‍ ആണ് ഇന്ത്യയെ ഞെട്ടിച്ചത്. നേരിട്ട ആറാം പന്തില്‍ എഡ്ജായി നേരെ കീപ്പര്‍ ബട്ട്ലറിന്‍റെ കൈയിലേക്കു ക്യാച്ച് നല്‍കിയായിരുന്നു രാഹുലിന്‍റെ മടക്കം.

നേരത്തെ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 164 റണ്‍സ് നേടിയത്. ജേസണ്‍ റോയിയായിരുന്നു ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍. ഇന്ത്യയക്ക് വേണ്ടി സുന്ദറും താക്കൂറും 2 വിക്കറ്റ് വീതം വീഴ്ത്തി.

TAGS :

Next Story