ഇന്ത്യന്‍ വനിതകളെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ദക്ഷിണാഫ്രിക്കന്‍ വനിതകള്‍; ഇന്ത്യയ്ക്ക് പരമ്പര നഷ്ടം
രണ്ടാം ഏകദിനം മാത്രമാണ് ഇന്ത്യയ്ക്ക് വിജയിക്കാനായത്.

ലക്‌നൗവില്‍ നടന്ന ഇന്ത്യന്‍ വനിതകളും ദക്ഷിണാഫ്രിക്കന്‍ വനിതകളുമായുള്ള നാലാം ഏകദിനത്തില്‍ ഇന്ത്യയെ ഏഴ് വിക്കറ്റിന് തകര്‍ത്തു ദക്ഷിണാഫ്രിക്ക. ജയത്തോടെ അഞ്ചു മത്സരങ്ങളുള്ള പരമ്പരയില്‍ മൂന്നു ജയത്തോടെ ദക്ഷിണാഫ്രിക്ക പരമ്പരയും സ്വന്തമാക്കി.
ഇന്ത്യയുര്‍ത്തിയ 266 എന്ന വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 48.4 ബോളില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ലിസല്ലെ ലീ 69 റണ്‍സും മിഗോണ്‍ ഡുപ്രീസ് 61 റണ്‍സും നായിക ലോറ വോള്‍വാര്‍ട്ട് 53 റണ്‍സും നേടി.
ലാറ ഗുഡാള്‍ 59 റണ്‍സുമായും മാരിസന്നെ കാപ്പ് 22 റണ്‍സുമായി പുറത്താവാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി മന്‍സി ജോഷി, രാജേശ്വരി ഗെയ്ക്വാദ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ പൂനം റൗത്തിന്‍റെ (104) സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ 266 റണ്‍സ് നേടിയത്. ഹര്‍മന്‍പ്രീത് കൗര്‍ (54) അര്‍ധ സെഞ്ച്വറിയും നേടി. നാലു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 266 റണ്‍സ് നേടിയത്.
അഞ്ചു മത്സരങ്ങളുള്ള പരമ്പരയില്‍ കളിച്ച നാലു മത്സരങ്ങളില്‍ രണ്ടാം ഏകദിനം മാത്രമാണ് ഇന്ത്യയ്ക്ക് വിജയിക്കാനായത്. 17നാണ് അവസാന ഏകദിനം.
Adjust Story Font
16

