Quantcast

ടോസ് ജയിച്ചു; ഇംഗ്ലണ്ടിനെതിരെ ബാറ്റിങ് തെരഞ്ഞെടുത്ത് ഇന്ത്യ

സ്‌റ്റേഡിയത്തിൽ കാണികൾക്ക് പ്രവേശം അനുവദിച്ചിട്ടുണ്ട്

MediaOne Logo

  • Published:

    13 Feb 2021 9:16 AM IST

ടോസ് ജയിച്ചു; ഇംഗ്ലണ്ടിനെതിരെ ബാറ്റിങ് തെരഞ്ഞെടുത്ത് ഇന്ത്യ
X

ചെന്നൈ: ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യ ടെസ്റ്റിലെ കനത്ത തോൽവിക്ക് ശേഷം ജയം മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യയിറങ്ങുന്നത്. എംഎ ചിദംബരം സ്‌റ്റേഡിയത്തിൽ നിയന്ത്രണങ്ങളോടെ കാണികൾക്ക് പ്രവേശം അനുവദിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ആദ്യ ഇലവനിൽ മുഹമ്മദ് സിറാജ്, അക്‌സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ ഇടംപിടിച്ചു. ബുംറ, നദീം, വാഷിങ്ടൺ സുന്ദർ എന്നിവർക്ക് വിശ്രമം അനുവദിച്ചു.

ഇംഗ്ലണ്ട് നിരയിൽ ജോസ് ബട്‌ലർക്ക് പകരം വിക്കറ്റ് കീപ്പറായി ബെൻ ഫോക്‌സ് ഇറങ്ങും. ജോഫ്ര ആർച്ചർക്ക് പകരം മുഈൻ അലിയും ജെയിംസ് ആൻഡേഴ്‌സണ് പകരം സ്റ്റുവർട്ട് ബോർഡും കളിക്കും.

ആദ്യ ടെസ്റ്റില്‍ 227 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. നാലു വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ഹോം ഗ്രൗണ്ടില്‍ തോല്‍ക്കുന്നത്. 2017 ഫെബ്രുവരിയില്‍ ഓസീസിനെതിരെയായിരുന്നു ഇതിന് മുമ്പുള്ള തോല്‍വി. ഇതോടെ നാലു ടെസ്റ്റുകളടങ്ങുന്ന പരമ്പരയില്‍ ഇന്ത്യ പിന്നിലായി.

TAGS :

Next Story