Quantcast

ഗോരഖ്‌പൂരിലെ ശിശുമരണത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചതെന്ത്? പുസ്തകവുമായി ഡോ. കഫീൽ ഖാൻ

'ദി ഗോരഖ്‌പൂർ ട്രാജഡി, എ ഡോക്ടർസ് മെമ്മോയിർ ഓഫ് എ ഡെഡ്‌ലി മെഡിക്കൽ ക്രൈസിസ്' എന്ന് പേരിട്ട പുസ്തകം പുറത്തിറങ്ങി.

MediaOne Logo
ഗോരഖ്‌പൂരിലെ ശിശുമരണത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചതെന്ത്?    പുസ്തകവുമായി ഡോ. കഫീൽ ഖാൻ
X

ഉത്തർ പ്രദേശിലെ ഗോരഖ്പൂരിൽ 2017 ൽ ഓക്സിജൻ ദൗർലഭ്യം മൂലം നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ പുസ്തകവുമായി ഭരണകൂട വേട്ടക്കിരയായ പീഡിയാട്രീഷ്യൻ ഡോ. കഫീൽ ഖാൻ. 'ദി ഗോരഖ്‌പൂർ ട്രാജഡി, എ ഡോക്ടർസ് മെമ്മോയിർ ഓഫ് എ ഡെഡ്‌ലി മെഡിക്കൽ ക്രൈസിസ്' എന്ന് പേരിട്ട പുസ്തകം പുറത്തിറങ്ങി.

ദുരന്തത്തിൽ മരിച്ച കുട്ടികളുടെ മാതാപിതാക്കൾക്ക് തൻെറ പുസ്തകം സമർപ്പിക്കുന്നതായി കഫീൽ ഖാൻ ട്വീറ്റ് ചെയ്തു. ഗോരഖ്പൂരിലേ ആശുപത്രിയിൽ നടന്ന സംഭവങ്ങളുടെ നേർസാക്ഷ്യമാണ് തന്റെ പുസ്തകമെന്ന് കഫീൽ ഖാൻ പറഞ്ഞു. കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചതിന്റെ പേരിൽ തനിക്ക് സസ്‌പെൻഷൻ, എട്ടു മാസത്തോളം ജയിൽവാസം ഉൾപ്പെടയുള്ള ഭരണകൂട അടിച്ചമർത്തലുകൾ തനിക്ക് നേരിടേണ്ടി വന്നതിന്റെ വിശദമായ അനുഭവക്കുറിപ്പുകളും പുസ്തകത്തിലുണ്ടെന്ന് ഡോ. കഫീൽ ഖാൻ മീഡിയവണുമായി പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

2017 ആഗസ്തിലാണ് ഓക്‌സിജൻ ലഭിക്കാതെ ബി.ആർ.ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ 60 കുട്ടികൾ മരിച്ചത്. സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തർ പ്രദേശ് സർക്കാർ ഉത്തരവിട്ടിരുന്നു. ചീഫ് സെക്രട്ടറി രാജീവ് കുമാറിന്റെ അധ്യക്ഷതയിലുള്ള 5 അംഗസമിതി റിപ്പോർട്ട് സമർപ്പിച്ചക്കുകയും ചെയ്തു. ഗുരുതര വീഴ്ച്ച വരുത്തിയ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ രീജീവ് മിശ്ര, അനസ്തീഷ്യ വിഭാഗം തലവൻ ഡോക്ടർ സതീഷ്. ശിശുരോഗ വിഭാഗം തലവൻ ഡോക്ടർ കഫീൽ ഖാൻ, ഓക്‌സിജൻ വിതരണക്കാരായ പുഷ്പ സെയിൽസ് എന്നിവരടക്കമുള്ളവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് സമിതി ശിപാർശ ചെയ്തു. മെഡിക്കൽ കൗൺസിൽ ചട്ടങ്ങൾ ലംഘിച്ച ഡോക്ടർ കഫീൽ ഖാനെതിരെ വേറെയും കേസെടുക്കണമെന്നും നിർദേശിച്ചു. ഹോമിയോപ്പതി മെഡിക്കൽ ഓഫീസറും രാജീവ് മിശ്രയുടെ ഭാര്യയുമായ പൂർണിമ ശുക്ലയ്‌ക്കെതിരേയും ക്രിമിനൽ കേസെടുക്കണമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിടുകയും ചെയ്തു. റിപ്പോർട്ട് രഹസ്യമാക്കിവെച്ച സർക്കാർ മരണകാരണം സംബന്ധിച്ച കണ്ടെത്തൽ പുറത്തുവിട്ടിട്ടില്ല.

Summary : " The Gorakhpur Hospital Tragedy; A Doctor's Memoir of a Deadly Medical Crisis" book by dr Kafeel Khan

TAGS :

Next Story