Quantcast

കേരളത്തിൽ നിന്ന് കടത്തിയ 1051 കിലോ ചന്ദനം കോയമ്പത്തൂരിൽ പിടികൂടി

വാഹനത്തിന്റെ ഡ്രൈവർ മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു

MediaOne Logo

Web Desk

  • Published:

    2 Aug 2023 5:39 PM GMT

1051 kg sandalwood smuggled from Kerala was seized in Coimbatore
X

കേരളത്തിൽ നിന്ന കടത്തിയ 1051 കിലോ ചന്ദനം കോയമ്പത്തൂരിൽ പിടികൂടി. മലപ്പുറത്ത് നിന്ന് ആന്ധ്രയിലേക്ക് കടത്തുകയായിരുന്ന ചന്ദനമാണ് കോയമ്പത്തൂർ പൊലീസ് പിടികൂടിയത്. ചന്ദനം കടത്തിയ വാഹനത്തിന്റെ ഡ്രൈവർ മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കോയമ്പത്തൂർ പൊലീസിന്റെ പതിവ് വാഹന പരിശോധനക്കിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സേലം - കൊച്ചി ദേശീയപാതയിൽ വെള്ളലൂർ ഭാഗത്തായിരുന്നു പൊലീസിന്റെ വാഹന പരിശോധന. അമിതവേഗത്തിൽ എത്തിയ ലോറി കൈകാണിച്ചിട്ടും നിർത്താതെ പോയതിനെ തുടർന്ന് പൊലീസ് പിന്തുടരുകയായിരുന്നു. തുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് കർണാടക രജിസ്ട്രേഷൻ ലോറിയിൽ ഇന്നും ചന്ദനമുട്ടി കണ്ടെത്തിയത്. സിനിമ മാതൃകയിൽ ലോറിയിൽ പ്രത്യേക അറ ഉണ്ടായി അതിൽ ഒളിപ്പിച്ച നിലയിലായിരുന്നു ചന്ദന മുട്ടികളെന്ന് തമിഴ്‌നാട് വനം വകുപ്പ് അധികൃതർ അറിയിച്ചു.

1051 കിലോ ചന്ദന കട്ടി 57 ചാക്കിലാക്കിയ നിലയിലായിരുന്നു. ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും വാഹനത്തിന്റെ ഡ്രൈവർ മനോജിനെ പിടികൂടി. മലപ്പുറത്ത് നിന്ന് ചെന്നൈ വഴി ആന്ധ്രയിലേക്കാണ് ചന്ദനം കൊണ്ടുപോയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി... സേലത്തുനിന്ന് കോയമ്പത്തൂർ പൊലീസ് പിടികൂടിയ ചന്ദനമുട്ടികൾ വനം വകുപ്പിന് കൈമാറി. അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കുമെന്നാണ് സൂചന.

1051 kg sandalwood smuggled from Kerala was seized in Coimbatore

TAGS :

Next Story