Quantcast

രാജസ്ഥാനില്‍ ട്രെയിലർ ബസിലിടിച്ച് അപകടം; 11 മരണം

ജയ്പൂർ-ആഗ്ര ഹൈവേയിൽ ട്രെയിലർ ബസിലിടിച്ചാണ് അപകടം

MediaOne Logo

Web Desk

  • Published:

    13 Sept 2023 8:31 AM IST

Rajasthan accident
X

പ്രതീകാത്മക ചിത്രം

ജയ്പൂര്‍: രാജസ്ഥാനിലെ ഭരത്പൂർ വാഹനാപകടത്തിൽ 11 മരണം. 12 പേർക്ക് പരിക്ക് . ജയ്പൂർ-ആഗ്ര ഹൈവേയിൽ ട്രെയിലർ ബസിലിടിച്ചാണ് അപകടം. ഗുജറാത്തിൽ നിന്ന് മഥുരയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ബസ് ബ്രേക്ക് ഡൗണായതിനെ തുടർന്ന് ഹൈവേയിൽ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം അമിതവേഗതയിലെത്തിയ ട്രക്ക് ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയതായി ഭരത്പൂർ എസ്പി മൃദുൽ കചവ പറഞ്ഞു.

മറ്റൊരു അപകടത്തില്‍ ചൊവ്വാഴ്ച രാജസ്ഥാനിലെ ഹനുമാൻഗഢ് ജില്ലയിൽ ജീപ്പ് ബസുമായി കൂട്ടിയിടിച്ച് നാല് പേർ മരിച്ചു.ഹനുമാൻഗഡ് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ ലഖോവാലിക്ക് സമീപമാണ് അപകടമുണ്ടായത്.നന്ദ്രം ജാട്ട് (70), നീതു ജാട്ട് (60), ദീപു ജാട്ട് (13), അർജുൻ ജാട്ട് (40) എന്നിവരാണ് മരിച്ചത്.

TAGS :

Next Story