Quantcast

അവൻ ഇനി തളരില്ല; അർബുദ ബാധിതനായ 12 കാരനെ എഡിജിയായി നിയമിച്ച് പൊലീസ്

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ എല്ലാ ജോലികളും 'കുട്ടി എഡിജി' നിർവഹിച്ചു

MediaOne Logo

Web Desk

  • Published:

    4 July 2022 8:13 AM GMT

അവൻ ഇനി തളരില്ല; അർബുദ ബാധിതനായ 12 കാരനെ എഡിജിയായി നിയമിച്ച് പൊലീസ്
X

പ്രയാഗ് രാജ്: അർബുദബാധിതനായ 12 കാരനെ അഡീഷണൽ ഡയറക്ടർ ജനറലായി (എഡിജി) നിയമിച്ച് പ്രയാഗ് രാജ് പൊലീസ്. ഉത്തർപ്രദേശിലെ പ്രയാഗ് രാജ് സ്വദേശിയായ ഹർഷ് ദുബെ എന്ന കുട്ടിയെയാണ് ഒരുദിവസത്തേക്ക് എഡിജിയായി നിയമിച്ചത്.

ചുമതലയേറ്റ ശേഷം 12 കാരന്‍ പോലീസിന്റെ പ്രവർത്തനത്തെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുകയും രേഖകളും പരിശോധിക്കുകയും ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും അദ്ദേഹത്തെ സല്യൂട്ട് ചെയ്തതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. എഡിജി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ എല്ലാ ജോലികളും ഹർഷ് തന്റെ ഓഫീസിൽ നിർവഹിക്കുകയും ചില റിപ്പോർട്ടുകളിൽ ഒപ്പിടുകയും ചെയ്തു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ 'ചെറിയ എഡിജി'ക്കൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തു.

ഹർഷിന്റെ പിതാവ് സഞ്ജയ് ദുബെ ഇ-റിക്ഷാ ഡ്രൈവറാണ്. നഗരത്തിലെ അർബുദ ബാധിതരെ സഹായിക്കുന്ന സാമൂഹിക പ്രവർത്തകരിലൂടെയാണ് ഹർഷിനെ കുറിച്ച് അറിയുന്നത്. അവന്റെ കഷ്ടപ്പാടുകൾ മനസിലായപ്പോൾ ആ കുഞ്ഞിന്റെ മനോവീര്യം വർധിപ്പിക്കാൻ തനിക്കാവുന്നത് ചെയ്യുകയായിരുന്നു ഈ പദ്ധതികൊണ്ടുദ്ദേശിച്ചതെന്ന് എഡിജി പ്രേം പ്രകാശ് പറഞ്ഞു.

ഹർഷയുടെ പിതാവ് സഞ്ജയ് ദുബെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും മകനെ ചികിത്സിക്കുന്ന ഡോക്ടർമാരുടെ സംഘത്തിനും സാമൂഹിക പ്രവർത്തകനായ പങ്കജ് റിസ്വാനിക്കും നന്ദി പറഞ്ഞു. കുട്ടിക്ക് മുഴുവൻ വൈദ്യസഹായവും നൽകുമെന്ന് ഡോക്ടർമാരുടെ സംഘം ഉറപ്പുനൽകിയതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

കമല നെഹ്റു ആശുപത്രിയിലെ ഡോക്ടർമാരായ ഡോ ബി പോൾ, ഡോ രാധാറാണി ഘോഷ്, സാമൂഹിക പ്രവർത്തകൻ പങ്കജ് റിസ്വാനി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.അർബുദത്തെ ഭേദമാക്കാൻ കഴിയാത്ത രോഗമെന്നാണ് വിളിക്കുന്നത്, എന്നാൽ ശരിയായ സമയത്ത് ശരിയായ ചികിത്സ രോഗിക്ക് നല്‍കിയാല്‍ അതിന് കഴിയുമെന്ന് കമല നെഹ്റു ഹോസ്പിറ്റലിലെ സീനിയർ ഓങ്കോളജിസ്റ്റും പത്മശ്രീ അവാർഡ് ജേതാവുമായ ബി. പോൾ പറഞ്ഞു. രോഗികൾക്ക് രോഗികൾക്ക് ക്ഷമയും ധൈര്യവും ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.



TAGS :

Next Story