Quantcast

ഭഗവന്ത് മന്‍ ഡിജിപിയെ കണ്ടു; പിന്നാലെ 122 രാഷ്ട്രീയക്കാരുടെ സുരക്ഷ പിന്‍വലിച്ചു

മുതിർന്ന കോണ്‍ഗ്രസ് നേതാക്കളുടെ പേരുകളാണ് പട്ടികയിൽ കൂടുതലും ഉൾപ്പെട്ടിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    12 March 2022 8:07 PM IST

ഭഗവന്ത് മന്‍ ഡിജിപിയെ കണ്ടു; പിന്നാലെ 122 രാഷ്ട്രീയക്കാരുടെ സുരക്ഷ പിന്‍വലിച്ചു
X

പഞ്ചാബിലെ നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മൻ ഡിജിപി വി കെ ഭാവ്രയെ കണ്ടതിന് തൊട്ടുപിന്നാലെ 122 രാഷ്ട്രീയക്കാരുടെ സുരക്ഷ പിന്‍വലിച്ചു. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (സെക്യൂരിറ്റി) സംസ്ഥാനത്തെ എസ്എസ്പിമാർക്കും സിപിമാർക്കും അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുൻ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് സുരക്ഷ ലഭിച്ച മുതിർന്ന കോണ്‍ഗ്രസ് നേതാക്കളുടെ പേരുകളാണ് പട്ടികയിൽ കൂടുതലും ഉൾപ്പെട്ടിരിക്കുന്നത്. ഇത്തവണയും വിജയിച്ച കഴിഞ്ഞ സര്‍ക്കാരിലെ മന്ത്രിമാരുടെ പേരുകളും പട്ടികയിലുണ്ട്. മൻപ്രീത് സിങ് ബാദൽ, രാജ് കുമാർ വെർക, ഭരത് ഭൂഷൺ ആഷു, രൺദീപ് സിംഗ് നാഭ, മുൻ ഡെപ്യൂട്ടി സ്പീക്കർ അജയ്ബ് സിങ് ഭാട്ടി, വിധാൻ സഭ മുൻ സ്പീക്കർ റാണ കെ പി സിങ്, റസിയ സുൽത്താന, പർഗത് സിങ്, അമരീന്ദർ സിങ് രാജ, അരുണ ചൗധരി, റാണ ഗുർജീത് സിങ്, ത്രിപ്ത് രജീന്ദർ സിങ് ബജ്‌വ, സുഖ്ബിന്ദർ സിങ് സർക്കാരിയ തുടങ്ങിയവരുടെ പേര് ലിസ്റ്റിലുണ്ട്.

മുൻ ഗതാഗത മന്ത്രി അമരീന്ദർ സിങ് രാജയുടെ 21 ഉദ്യോഗസ്ഥരെയാണ് പിന്‍വലിച്ചത്. മന്ത്രി ഇത്തവണയും എംഎല്‍എയായി ജയിച്ചിട്ടുണ്ട്. മുൻ ധനമന്ത്രി മൻപ്രീത് ബാദലിന്റെ സുരക്ഷയിൽ നിന്ന് 19 ഉദ്യോഗസ്ഥരെ പിൻവലിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി പർഗത് സിങിന്‍റെ 17 സുരക്ഷാ ഉദ്യോഗസ്ഥരെയും പിന്‍വലിച്ചു. മുൻ മന്ത്രിമാരായ ബ്രഹ്മ മൊഹീന്ദ്ര, റസിയ സുൽത്താന, അരുണ ചൗധരി, റാണാ ഗുർജീത് സിങ്, ത്രിപ്ത് രജീന്ദർ സിങ് ബജ്‌വ, സുഖ്ബിന്ദർ സിങ് സർക്കരിയ എന്നിവരുടെ 14 സുരക്ഷാ ഉദ്യോഗസ്ഥരെയും പിൻവലിച്ചു. കോണ്‍ഗ്രസിന്‍റെ പഞ്ചാബിലെ അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദുവിന്‍റെ ഭാര്യ നവജ്യോത് കൗർ സിദ്ദുവിന്റെ പേരും പട്ടികയിൽ ഉൾപ്പെടുന്നു. അവരുടെ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പിന്‍വലിച്ചത്.

TAGS :

Next Story