Quantcast

ഒമ്പതാം ക്ലാസുകാരി പരീക്ഷാ ഹാളില്‍ കുഴഞ്ഞുവീണു മരിച്ചു

ഗുജറാത്ത് രാജ്‌കോട്ടിലെ അമ്രേലി ടൗണിലെ ശാന്തബ ഗജേര സ്‌കൂളിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം

MediaOne Logo

Web Desk

  • Published:

    4 Nov 2023 12:28 PM IST

15-Year-Old Girl Dies
X

പ്രതീകാത്മക ചിത്രം

രാജ്കോട്ട്: പരീക്ഷാ ഹാളില്‍ പ്രവേശിക്കുന്നതിനിടെ 15കാരി ഹൃദയാഘാതം മൂലം മരിച്ചു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ സാക്ഷി രാജോസരയാണ് മരിച്ചത്. ഗുജറാത്ത് രാജ്‌കോട്ടിലെ അമ്രേലി ടൗണിലെ ശാന്തബ ഗജേര സ്‌കൂളിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

രാജ്‌കോട്ടിലെ ജസ്‌ദാൻ താലൂക്കില്‍ താമസിക്കുന്ന സാക്ഷി ക്ലാസ് മുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ സ്കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. രാജ്‌കോട്ടിൽ യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന ഹൃദയസ്തംഭനം ആശങ്കക്കിടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി റുഷികേശ് പട്ടേൽ മെഡിക്കൽ വിദഗ്ധരുമായി, പ്രത്യേകിച്ച് ഹൃദ്രോഗ വിദഗ്ധരുമായി, സ്ഥിതിഗതികൾ ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഇത്തരം മരണങ്ങളുടെ വിവരങ്ങളും കാരണങ്ങളും ശേഖരിക്കാന്‍ മന്ത്രി വിദഗ്ധരോട് നിര്‍ദേശിച്ചു.

TAGS :

Next Story