യു.പിയില്‍ പതിനേഴുകാരിയെ പീഡനശ്രമത്തിനിടെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞു; നട്ടെല്ലൊടിഞ്ഞ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍
പെണ്‍കുട്ടിയുടെ അച്ഛന്റെ മൊഴി പ്രകാരം മൂന്ന് പേര്‍ക്കെതിരെ കേസെടുത്ത പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു.

ഉത്തര്‍പ്രദേശിലെ മഥുരയില്‍ പീഡനശ്രമത്തിനിടെ പതിനേഴുകാരിയെ വീടിന്റെ രണ്ടാം നിലയില്‍ നിന്ന് താഴേക്കെറിഞ്ഞു. നട്ടെല്ലിന് പരിക്കേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പെണ്‍കുട്ടി താഴെ വന്ന് വീഴുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ആളുകള്‍ ഓടിക്കൂടിയതോടെ പ്രതികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ അച്ഛന്റെ മൊഴി പ്രകാരം മൂന്ന് പേര്‍ക്കെതിരെ കേസെടുത്ത പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നത് ഇങ്ങനെ: 'തിങ്കളാഴ്ച രാത്രി പ്രതികളിലൊരാള്‍ പെണ്‍കുട്ടിയോട് സംസാരിക്കണം എന്നാവശ്യപ്പെട്ട് എന്റെ ഫോണിലേക്ക് വിളിച്ചിരുന്നു. അനുവദിക്കില്ലെന്ന് പറഞ്ഞപ്പോള്‍ അയാള്‍ എന്നെ അധിക്ഷേപിച്ചു. തുടര്‍ന്നു ഞങ്ങളുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ മൂന്നുപേര്‍ മകളെ അക്രമിച്ചു. അവളെ പിടിച്ചൊണ്ടുപോവാന്‍ ശ്രമിച്ചപ്പോള്‍ ഞങ്ങള്‍ ബഹളം വെച്ചു. അപ്പോള്‍ അവര്‍ മകളെ കെട്ടിടത്തില്‍ നിന്ന് താഴേക്ക് എറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു.'
Adjust Story Font
16

