Quantcast

9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ദൃശ്യം ചിത്രീകരിച്ചു; പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് സംഭവമെന്ന് ബന്ധുക്കൾ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-01-16 02:42:03.0

Published:

16 Jan 2023 2:38 AM GMT

girl raped by minors uttar pradesh
X

മഥുര: പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ ഒമ്പത് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. അതിക്രമത്തിന്‍റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഉത്തര്‍‌പ്രദേശിലെ മഥുരയിലാണ് സംഭവം.

പെണ്‍കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയെന്ന് ഹൈവേ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ഛോട്ടേ ലാൽ പറഞ്ഞു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചു.

ശനിയാഴ്ച വൈകീട്ട് പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് സംഭവമെന്ന് ബന്ധുക്കൾ പറഞ്ഞു. അയൽവാസികളായ ആൺകുട്ടികൾ വീട്ടിൽ കയറി വന്ന് പെണ്‍കുട്ടിയെ ആദ്യം ശല്യപ്പെടുത്തി. പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച പ്രതികള്‍ പെണ്‍കുട്ടിയെ ബ്ലാക്മെയില്‍ ചെയ്തു. ആരോടെങ്കിലും പറഞ്ഞാൽ ദൃശ്യം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞായിരുന്നു ഭീഷണി.

Summary- A nine year old girl was allegedly raped by two minor boys, who also made a video of the act and threatened to make it viral on social media if she told anyone about it, police said.

TAGS :

Next Story