Quantcast

ഔറംഗസീബിന്റെ ചിത്രം വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കിയതിനെ തുടർന്ന് സംഘർഷം: കോലാപൂരില്‍ 37 പേർ അറസ്റ്റിൽ

എല്ലാവരും സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    8 Jun 2023 8:03 AM GMT

37 people arrested in Kolhapur Conflict,ഔറംഗസീബിന്റെ ചിത്രം വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കിയതിനെ തുടർന്ന് സംഘർഷം: കോലാപൂരില്‍ 37 പേർ അറസ്റ്റിൽ
X

മുംബൈ: ഔറംഗസേബിനെയും ടിപ്പു സുൽത്താനെയും കുറിച്ചുള്ള പോസ്റ്റിനെതിരെ മഹാരാഷ്ട്രയിലെ കോലാപൂരിലുണ്ടായ സംഘർഷത്തിൽ 37 പേർ അറസ്റ്റിൽ. സ്ഥിതി ശാന്തമാണെന്നും അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു. പ്രധാന സംഘർഷ മേഖലകളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഹിന്ദുത്വ സംഘടനകൾ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. കടകളും വാഹനങ്ങളും അടിച്ചുതകർത്തിരുന്നു. എല്ലാവരും സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ആവശ്യപ്പെട്ടു.

സ്റ്റാറ്റസ് വൈറലായതോടെ ഇരുവിഭാഗങ്ങൾ തമ്മിൽ കല്ലേറുണ്ടായി.കല്ലേറുണ്ടായതിന് പിന്നാലെ തെരുവിൽ ആളുകൾ തടിച്ചുകൂടിയതാണ് സംഘർഷത്തിന് കാരണമായത്. തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി ആളുകളെ പിരിച്ചുവിടുകയായിരുന്നു.സ്റ്റാറ്റസ് ഇട്ട കൗമാരക്കാരെയും കല്ലേറ് നടത്തിയവരെയും കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചിരുന്നു.

TAGS :

Next Story