Quantcast

അഞ്ചു വയസുകാരിയെ ബലാത്സംഗത്തിനു ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി

എയർഫീൽഡ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സുന്ദർപദ ഏരിയയിലെ കേല സാഹിയിലെ വീട്ടില്‍ തിങ്കളാഴ്ച വൈകുന്നേരം പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് സംഭവം

MediaOne Logo

Web Desk

  • Published:

    7 Nov 2023 12:41 PM IST

stop violence against child
X

പ്രതീകാത്മക ചിത്രം

ഭുവനേശ്വര്‍: ഭുവനേശ്വറില്‍ അഞ്ചു വയസുകാരിയെ ബലാത്സംഗത്തിനു ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി. എയർഫീൽഡ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സുന്ദർപദ ഏരിയയിലെ കേല സാഹിയിലെ വീട്ടില്‍ തിങ്കളാഴ്ച വൈകുന്നേരം പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് സംഭവം.

ഇതേ ചേരിയില്‍ താമസിക്കുന്നയാളാണ് ഈ ക്രൂരകൃത്യം ചെയ്തത്. ബലാത്സംഗത്തിനും കൊലപാതകത്തിനു ശേഷം പ്രതി സംഭവസ്ഥലത്തു നിന്നും ഓടിപ്പോയതായി പൊലീസ് പറഞ്ഞു. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ പെൺകുട്ടിയെ വീട്ടിൽ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കട്ടിലിനടിയിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് മാതാപിതാക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

പ്രതി പെണ്‍കുട്ടിക്കൊപ്പം തന്‍റെ കടയില്‍ ചോക്ലേറ്റ് വാങ്ങാന്‍ വന്നിരുന്നുവെന്ന് സമീപത്തെ കടയുടമ പറഞ്ഞു. പ്രതി അവരുടെ വീട്ടില്‍ കയറുന്നതു കണ്ടതായി മറ്റുള്ളവരും സാക്ഷ്യപ്പെടുത്തി. പ്രതിയെ പിടികൂടാൻ പ്രത്യേക സ്ക്വാഡ് തിരച്ചിൽ ആരംഭിച്ചതായി എയർഫീൽഡ് പൊലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് അശോക് നായക് പറഞ്ഞു.പ്രാഥമിക അന്വേഷണത്തിൽ പ്രതി ഒറ്റയ്ക്കാണ് കുറ്റകൃത്യം ചെയ്തതെന്നാണ് സൂചനയെന്ന് നായക് പറഞ്ഞു.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും സ്ഥലത്ത് നിന്ന് ശാസ്ത്രീയ സംഘം തെളിവുകൾ ശേഖരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story