റെയിൽവേയിൽ 5627 ഒഴിവുകൾ; പ്ലസ് ടു യോഗ്യതയുള്ളവർക്കും അവസരം
അണ്ടർ ഗ്രാജുവേറ്റ് തസ്തികകയിൽ 3058 ഒഴിവുകൾ

കോഴിക്കോട്: റെയിൽവേയിൽ 5627 ഒഴിവുകളിലേക്ക് വിജ്ഞാപനമായി. റെയിൽവേയിലെ നോൺ ടെക്നിക്കൽ പോപുലർ കാറ്റഗറിയിൽ അണ്ടർ ഗ്രാജുവേറ്റ് തസ്തികകളിലെ 3,058 ഒഴിവിലേക്കും ജൂനിയർ എൻജിനീയർ, ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട്, കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസിസ്റ്റന്റ് തസ്തികകളിലെ 2,569 ഒഴിവിലേക്കും വിവിധ റെയിൽവേ റിക്രൂട്മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചതിന്റെ വിശദ വിജ്ഞാപനം റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. സതേൺ റെയിൽവേ തിരുവനന്തപുരം ആർആർബിക്കു കീഴിൽ രണ്ട് വിജ്ഞാപനങ്ങളിലുമായി ആകെ 148 ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കണം.
സെൻട്രലൈസ്ഡ് എംപ്ലോയ്മെന്റ് നോട്ടിസ് നമ്പർ: 07/ 2025
ഓൺലൈൻ അപേക്ഷ: നവംബർ 27 വരെ. അണ്ടർ ഗ്രാജുവേറ്റ് തസ്തികകളും ഒഴിവും: കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലാർക്ക് (2424), അക്കൗണ്ട്സ് ക്ലാർക്ക് കം ടൈപ്പിസ്റ്റ് (394), ജൂ നിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ് (163), ട്രെയ്ൻസ് ക്ലാർക്ക് (77). (തിരുവനന്തപുരം ആർആർബിയിൽ കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലാർക്ക് (83), ട്രെയ്ൻ സ് ക്ലാർക്ക് (3)).
യോഗ്യത: പ്ലസ് ടു/ തത്തുല്യം.
പ്രായം: 18-30.
ശമ്പളം: കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലാർക്ക് തസ്തികയിൽ 21,700, മറ്റുള്ളവയിൽ 19,900.
സെൻട്രലൈസ്ഡ് എംപ്ലോയ്മെന്റ് നോട്ടിസ് നമ്പർ: 05 / 2025
ഓൺലൈൻ അപേക്ഷ: നവംബർ 30 വരെ. തസ്തികകൾ: ജൂനിയർ എൻജിനീയർ, ഡി പ്പോ മെറ്റീരിയൽ സൂപ്രണ്ട്, കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസിസ്റ്റന്റ്. തിരുവനന്തപുരം ആർആർബിയിൽ ജൂനിയർ എൻജിനീയറുടെ 62 ഒഴിവുണ്ട്.
തിരുവനന്തപുരം ആർആർബിയിലെ ഒഴിവുകളും യോഗ്യതയും.
ജൂനിയർ എൻജിനീയർ ഇലക്ട്രിക്കൽ ജനറൽ സർവീസസ്, ജൂനിയർ എൻജിനീയർ ഇലക്ട്രിക്കൽ/ ടിആർഡി മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ മൂന്നു വർഷ ഡിപ്ലോമ.
ജൂനിയർ എൻജിനീയർ/ സിവിൽ (പി-വേ ആൻഡ് ബിജ്), ജൂനിയർ എൻജിനീയർ സിവിൽ (വർക്സ്): സിവിൽ എൻജിനീയറിങ്ങിൽ മൂന്നു വർഷ ഡിപ്ലോമ അല്ലെങ്കിൽ ബിഎസ്സി സിവിൽ എൻജിനീയറിങ്.
ജൂനിയർ എൻജിനീയർ ക്യാരേജ് ആൻഡ് വാഗൺ, ജൂനിയർ എൻജിനീയർ ഡീസൽ മെക്കാനിക്കൽ: മെക്കാനിക്കൽ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ മാനുഫാക്ചറിങ്/ മെക്കാണിക്സ്/ ഇൻഡസ്ട്രിയൽ മെഷിനിങ് ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ ടൂൾസ് ആൻഡ്മെഷിനിങ്/ ടൂൾസ് ആൻഡ് ഡൈ മേക്കിങ് ഓട്ടമൊബീൽ പ്രൊഡക്ഷൻ എൻജിനീയറിങ്ങിൽ മൂന്നു വർഷ ഡിപ്ലോമ.
ജൂനിയർ എൻജിനീയർ/ ഡീസൽ ഇലക്ട്രിക്കൽ: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ മൂന്നു വർഷ ഡിപ്ലോമ.
ജൂനിയർ എൻജിനീയർ. എസ് ആൻഡ് ടി ടെലികമ്യൂണിക്കേഷൻ, ജൂനിയർ എൻജിനീയർ എസ് ആൻഡ് ടി/ സിഗ്നൽ: ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ്/ ഐടി/ കമ്യൂണിക്കേഷൻ എൻജിനീയറിങ് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജിനീയറിങ്ങിൽ മൂന്നു വർഷ ഡിപ്ലോമ. പ്രായം: 18-33. ശമ്പളം: 35,400,
പൊതു നിർദേശങ്ങൾ
ഫീസ്: 500. ഒന്നാം ഘട്ട സിബിടിക്കു ഹാജരാകുന്നവർക്കു 400രൂപ തിരികെ നൽകും. പട്ടികവിഭാഗം, വിമുക്തഭടൻ, ഭിന്നശേഷിക്കാർ, സ്ത്രീകൾ, ട്രാൻസ്ജെൻഡർ, ന്യൂനപക്ഷവിഭാഗക്കാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്ക് 250 രൂപ മതി. ഒന്നാം ഘട്ട സി ബിടിക്കു ഹാജരാകുന്നവർക്ക് 250 രൂപ തിരികെ നൽകും. ബാങ്ക് ചാർജുകൾ ഈടാക്കുന്നതായിരിക്കും. ഓൺലൈനായി ഫീസടയ്ക്കണം.
തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സിബിടി), ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെ ഡിക്കൽ എക്സാമിനേഷൻ എന്നിവ മുഖേന.
പ്രധാന വെബ്സൈറ്റുകൾ: തിരുവനന്തപുരം: www.rrbthiruvananthapuram.gov.in ബെംഗളൂരു: www.rrbbnc.gov.in ചെന്നൈ: www.rrbchennai.gov.in
Adjust Story Font
16

