Quantcast

ജമ്മുകശ്മീർ അതിർത്തിയിൽ ഏറ്റുമുട്ടൽ: ആറ് ഭീകരരെ സുരക്ഷാ സേന വധിച്ചു

രണ്ട് ഇടങ്ങളിൽ നടന്ന പോരാട്ടത്തിലാണ് രണ്ട് പാകിസ്ഥാൻ ഭീകരരടക്കം ആറ് പേർ കൊല്ലപ്പെട്ടത്. അനന്ത് നാഗിലും കുൽഗാമിലും നടന്ന വെടിവെയ്പ്പിലാണ് ഭീകരരെ വധിച്ചത്.

MediaOne Logo

Web Desk

  • Updated:

    2022-09-07 07:05:55.0

Published:

30 Dec 2021 1:48 AM GMT

ജമ്മുകശ്മീർ അതിർത്തിയിൽ ഏറ്റുമുട്ടൽ: ആറ് ഭീകരരെ സുരക്ഷാ സേന വധിച്ചു
X

കശ്മീരിൽ ആറ് ഭീകരരെ സുരക്ഷാ സേന വധിച്ചു. രണ്ട് ഇടങ്ങളിൽ നടന്ന പോരാട്ടത്തിലാണ് രണ്ട് പാകിസ്ഥാൻ ഭീകരരടക്കം ആറ് പേരെ വധിച്ചത്. അനന്ത് നാഗിലും കുൽഗാമിലും നടന്ന വെടിവെയ്പ്പിലാണ് ഭീകരരെ വധിച്ചത്.

ജയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണ് ഭീകരരെന്നും ഇവരെ തുരത്താനുള്ള ഓപറേഷന്‍ വലിയ വിജയമാണെന്നും കശ്മീരിലെ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് വിജയ് കുമാർ പറഞ്ഞു. തെക്കൻ കശ്മീരിലെ രണ്ട് ജില്ലകളിൽ പ്രത്യേക ഭീകരവിരുദ്ധ ഓപറേഷനുകള്‍ ഇന്നലെ വൈകുന്നേരത്തോടെ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കിയിരുന്നു.

അനന്ത്‌നാഗിലെ നൗഗാം മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് പരിക്കേറ്റു. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അനന്ത്‌നാഗ് ഏറ്റുമുട്ടലിന് തൊട്ടുപിന്നാലെ, കുൽഗാം ജില്ലയിലെ മിർഹാമ ഗ്രാമത്തിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഓപറേഷനിലാണ് ഭീകരവാദികള്‍ സുരക്ഷാസേനക്ക് നേരെ വെടിയുതിര്‍ത്തത്.



TAGS :

Next Story