Quantcast

ലഡാക്കിൽ വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് സൈനികർ മരിച്ചു; ഒരാൾ മലയാളി

മരിച്ചവരിൽ ഒരാൾ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്

MediaOne Logo

Web Desk

  • Updated:

    2022-05-27 12:26:47.0

Published:

27 May 2022 12:21 PM GMT

ലഡാക്കിൽ വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് സൈനികർ മരിച്ചു; ഒരാൾ മലയാളി
X

ഡൽഹി: ലഡാക്കിൽ ഷ്യാക് നദിയിലേക്കു വാഹനം മറിഞ്ഞ് ഏഴ് സൈനികർ മരിച്ചു. മരിച്ചവരിൽ ഒരാൾ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. 19 പേർക്ക് പരിക്കേറ്റു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഇന്ത്യ - ചൈന അതിർത്തിയിലെ തുർതുക് സെക്ടറിലേക്കു പോകും വഴി ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഷ്യോക് നദിയിലേക്കു വീഴുകയായിരുന്നു. 26 സൈനികരാണു വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ ചിലർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം.

റോഡിൽനിന്നു തെന്നിമാറിയ വാഹനം ഏകദേശം 50-60 അടി താഴ്ചയിലേക്കാണ് വീണതെന്നു സൈനിക വക്താവ് അറിയിച്ചു. പരുക്കേറ്റവർക്കെല്ലാം വൈദ്യസഹായം നൽകുന്നുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ വെസ്റ്റേൺ കമാൻഡിലേക്ക് മാറ്റുന്നതിനായി വ്യോമസേനയുടെ സഹായം അഭ്യർഥിച്ചതായി വക്താവ് അറിയിച്ചു.

TAGS :

Next Story