Quantcast

സെക്കന്തരാബാദിലെ ഇലക്ട്രിക് സ്‌കൂട്ടർ ചാർജിങ് കേന്ദ്രത്തില്‍ തീപിടിത്തം: 8 മരണം

തെലങ്കാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.

MediaOne Logo

Web Desk

  • Published:

    13 Sept 2022 8:29 AM IST

സെക്കന്തരാബാദിലെ ഇലക്ട്രിക് സ്‌കൂട്ടർ ചാർജിങ് കേന്ദ്രത്തില്‍ തീപിടിത്തം: 8 മരണം
X

ഹൈദരാബാദ്: തെലങ്കാനയിലെ സെക്കന്തരാബാദില്‍ ഇലക്ട്രിക് സ്‌കൂട്ടർ ചാർജിങ് കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ എട്ട് മരണം. ലോഡ്ജിലേക്ക് തീപടർന്നാണ് ആളപായം ഉണ്ടായത്. ലോഡ്ജിന്‍റെ മുകളിലത്തെ നിലയിൽ നിന്നും ചാടിയ 13 പേർക്ക് പരുക്കേറ്റു. സംഭവത്തില്‍ തെലങ്കാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.

ലോഡ്ജ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്‍റെ താഴത്തെ നിലയിലായിരുന്നു ഇലക്ട്രിക് ചാര്‍ജിങ് സെന്‍റര്‍. ഇവിടെ നിന്നും തീപടര്‍ന്നപ്പോള്‍ 25 പേരാണ് ലോഡ്ജിലുണ്ടായിരുന്നത്. ഉടന്‍തന്നെ ഫയര്‍ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി ക്രെയിന്‍ ഉപയോഗിച്ച് ആളുകളെ രക്ഷപ്പെടുത്തി. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. അതിനിടെ തീപടരുന്നത് കണ്ട് പരിഭ്രാന്തരായി മുകളിലത്തെ നിലയില്‍ നിന്ന് ചാടിയ 13 പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെന്ന് തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് മെഹ്മൂദ് അലി പറഞ്ഞു.



TAGS :

Next Story