Quantcast

ഫുട്‌ബോൾ ഗ്രൗണ്ടിൽ കാണ്ടാമൃഗം കയറി; രണ്ടാൾ തള്ളിയിട്ടും പുറത്തുപോയില്ല, വീഡിയോ

ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ മൂന്നു ലക്ഷത്തിലധികം പേരാണ് കണ്ടത്

MediaOne Logo

Web Desk

  • Published:

    20 Nov 2022 1:17 PM GMT

ഫുട്‌ബോൾ ഗ്രൗണ്ടിൽ കാണ്ടാമൃഗം കയറി; രണ്ടാൾ തള്ളിയിട്ടും പുറത്തുപോയില്ല, വീഡിയോ
X

ഫുട്‌ബോൾ ഗ്രൗണ്ടിൽ കയറിയ കാണ്ടാമൃഗത്തിന്റെ വീഡിയോ വൈറൽ. രണ്ടാളുകൾ ചേർന്നു തള്ളിയിട്ടും കാണ്ടാമൃഗം ഗ്രൗണ്ടിൽനിന്ന് പുറത്തുപോകാതിരിക്കുന്ന വീഡിയോ നിരവധി പേരാണ് കണ്ടത്. ഐഎഫ്എസ് ഓഫീസറായ സുഷാന്ത നന്ദയാണ് വീഡിയോ പങ്കുവെച്ചത്. 'ഈ കളിക്കാരന് പകരം ആളെയിറക്കുന്നത് വളരെ ശ്രമകരം' എന്ന കുറിപ്പോടെയാണ് ഇദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്.

രണ്ടു ദിവസം മുമ്പ് ട്വിറ്ററിൽ പങ്കുവെച്ച 18 സെക്കൻഡ് വീഡിയോ മൂന്നു ലക്ഷത്തിലധികം പേരാണ് കണ്ടത്. കുട്ടി കാണ്ടാമൃഗമാണ് ഗ്രൗണ്ടിലെത്തിയത്. കാണ്ടാമൃഗത്തിന് വളരെ വിശപ്പുള്ളതായാണ് തോന്നുന്നതെന്നും മുതിർന്ന കാണ്ടാമൃഗത്തെ ഇങ്ങനെ തള്ളിക്കൊണ്ടുപോകാൻ ഇവർക്ക് ധൈര്യമുണ്ടാകുമോയെന്ന് ഒരാൾ ട്വിറ്ററിൽ ചോദിച്ചു. എന്നാൽ കാണ്ടാമൃഗവുമായി രസകരമായി ഇടപഴകുന്ന വ്യക്തകളെയാണ് ദൃശ്യങ്ങളിൽ കാണുന്നത്.

A rhinoceros entered the football Ground; Two people pushed and did not come out, video

TAGS :

Next Story