Quantcast

ഗുജറാത്തിൽ ആം ആദ്മിക്ക് വീണ്ടും തിരിച്ചടി; തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്‌ സ്ഥാനാർഥി ബി.ജെ.പിയിൽ ചേർന്നു

തെരഞ്ഞെടുപ്പിൽ നിന്ന് എ.എ.പി സ്ഥാനാർത്ഥി പിന്മാറുന്ന രണ്ടാമത്തെ സംഭവമാണിത്

MediaOne Logo

Web Desk

  • Published:

    29 Nov 2022 9:32 AM GMT

ഗുജറാത്തിൽ ആം ആദ്മിക്ക് വീണ്ടും തിരിച്ചടി; തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്‌ സ്ഥാനാർഥി ബി.ജെ.പിയിൽ ചേർന്നു
X

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി. എ.എ.പി സ്ഥാനാർത്ഥി ബി.ജെ.പിയിൽ ചേർന്നു. കച്ച് ജില്ലയിലെ അബ്ദാസ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന വസന്ത് വൽജിഭായ് ഖേതാനി ആണ് ബി ജെ പിയിൽ ചേർന്നത്. തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്ന രണ്ടാമത്തെ ആം ആദ്മിയുടെ രസ്ഥാനാർത്ഥിയാണ് വസന്ത് വൽജിഭായ്. കഴിഞ്ഞദിവസമാണ് അദ്ദേഹം പാർട്ടിയിൽ നിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നത്. താൻ പാർട്ടിവിട്ടെന്ന കാര്യം വീഡിയോയയിലൂടെയാണ് വസന്ത് വൽജിഭായ് ഖേതാനി വ്യക്തമാക്കിയത്.

ആം ആദ്മി പാർട്ടി വിടുകയാണെന്നും രാജ്യത്തിന്റെ താത്പര്യം സംരക്ഷിക്കാൻ ബി.ജെ..പിയിൽ ചേരുകയാണെന്നായിരുന്നു ഖേതാനി വീഡിയോയിൽ പറഞ്ഞത്. മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി നേതാക്കൾ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.

അതേസമയം, ഖേതാനിയെഒരു ഫാക്ടറിയിൽ പിടിച്ച് വെച്ചതാണെന്നും കച്ച് ആം ആദ്മി ജില്ലാ അധ്യക്ഷൻ റോഹിത് ഗൗർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ നിന്ന് എ.എ.പി സ്ഥാനാർത്ഥി പിന്മാറുന്ന രണ്ടാമത്തെ സംഭവമാണിത്. സൂറത്ത് ഈസ്റ്റിൽ നിന്നുള്ള ആം ആദ്മി സ്ഥാനാർത്ഥിയായിരുന്നു കഞ്ചൻ ജാരിവാലെ നേരത്തേ നാമനിർദ്ദേശ പത്രിക പിൻവലിച്ചിരുന്നു. കഞ്ചൻ ജാരിവാലെയെ ബി.ജെ.പി തട്ടിക്കൊണ്ട് പോയി സമ്മർദ്ദം ചെലുത്തിയതോടെയാണ് അദ്ദേഹം മത്സരത്തിൽ നിന്നും പിൻമാറിയതെന്നായിരുന്നു ആം ആദ്മിയുടെ ആരോപണം.

TAGS :

Next Story