Quantcast

ഡല്‍ഹിയില്‍ പതിനാറുകാരിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍

കൊലപാതകത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-05-29 10:48:34.0

Published:

29 May 2023 10:07 AM GMT

Sahil
X

ന്യൂഡൽഹി: ഡൽഹിയിലെ ഷാഹ്ബാദിൽ 16 കാരിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. 20 കാരനായ സാഹിലിനെ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിന് സമീപത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസമാണ് പെൺകുട്ടിയെ തലയ്ക്ക് കത്തി കൊണ്ട് കുത്തിയും കല്ലെറിഞ്ഞും സാഹിൽ കൊലപ്പെടുത്തിയത്.പെൺകുട്ടിയും പ്രതിയും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നു.

തെരുവിൽ വെച്ച് ഇരുവരും തർക്കത്തിലേർപ്പെട്ടിരുന്നു. ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പെൺകുട്ടിയുടെ ശരീരത്തിൽ 22 കുത്തുകളുണ്ടായിരുന്നു. കൊലപാതകത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.കൊലപാതകം നടക്കുന്ന സമയത്ത് തെരുവിൽ നിരവധി പേർ കാഴ്ചക്കാരായി നിൽക്കുന്നുണ്ടായിരുന്നു. ആരും പ്രതിയെ പിടിച്ചുമാറ്റാനോ ആക്രമണം തടയാനോ ശ്രമച്ചിരുന്നില്ല.

സുഹൃത്തിന്റെ വീട്ടിലെ പിറന്നാൾ ആഘോഷത്തിന് പോകുന്നതിനിടെയാണ് പെൺകുട്ടി ആക്രമിക്കപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, കൊലപാതകത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പ്രതികരണവുമായി രംഗത്തെത്തി. ഡൽഹിയിലെ ക്രമസമാധാന നില തകർന്നെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ കുറ്റപ്പെടുത്തി.




TAGS :

Next Story