Quantcast

നടി തുനിഷയുടെ മരണം: നടന്‍ ഷീസാന്‍ ഖാന്‍ അറസ്റ്റില്‍

തുനിഷയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷീസാന്‍ ഖാനെതിരെ പൊലീസ് അന്വേഷണം നടത്തിയത്

MediaOne Logo

Web Desk

  • Updated:

    2022-12-25 05:02:06.0

Published:

25 Dec 2022 4:58 AM GMT

നടി തുനിഷയുടെ മരണം: നടന്‍ ഷീസാന്‍ ഖാന്‍ അറസ്റ്റില്‍
X

മുംബൈ: നടി തുനിഷ ശര്‍മയെ ഷൂട്ടിങ് സെറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹതാരം അറസ്റ്റില്‍. നടന്‍ ഷീസാന്‍ ഖാനെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തുനിഷയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷീസാന്‍ ഖാനെതിരെ പൊലീസ് അന്വേഷണം നടത്തിയത്. ഷീസാനും തന്‍റെ മകളും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്ന് തുനിഷയുടെ അമ്മ മൊഴി നല്‍കി. ചോദ്യംചെയ്യലിന് ശേഷമാണ് നടന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുനിഷയെ വിവാഹം ചെയ്യാന്‍ ഷീസാന്‍ തയ്യാറായില്ലെന്ന് ആരോപണമുണ്ട്. ഷീസാനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. ആലി ബാബ: ദസ്താൻ-ഇ-കാബൂളില്‍ തുനിഷയ്ക്കൊപ്പം ഷീസാനും അഭിനയിച്ചിരുന്നു.

മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വസൈയിൽ ഷൂട്ടിങ്ങിനിടെയാണ് നടിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ചിത്രീകരണത്തിന്‍റെ ഇടവേളയില്‍ സെറ്റിലെ മേക്കപ്പ് റൂമിലെ ടോയ്‍ലറ്റില്‍ പോയ തുനിഷ ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയിട്ടില്ല. ഇതോടെ സഹപ്രവര്‍ത്തകര്‍ വാതില്‍ പൊളിച്ച് അകത്തുകയറുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തുനിഷ ജീവനൊടുക്കിയതാണെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് വാലിവ് പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ കൈലാഷ് ബാർവെ വ്യക്തമാക്കി. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. നടിയുടെ മൊബൈല്‍ ഫോണ്‍ വിശദ പരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയിലെടുത്തു. സെറ്റിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. ജെജെ ആശുപത്രിയില്‍ തുനിഷയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. എന്നാല്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

ബാലതാരമായാണ് തുനിഷ അഭിനയം തുടങ്ങിയത്. സോണി ടിവിയില്‍ 'മഹാറാണ പ്രതാപ്' എന്ന സീരിയലില്‍ ബാലതാരമായി അഭിനയിച്ചു. അതിനുശേഷം നിരവധി സീരിയലുകളിലും ബോളിവുഡ് സിനിമകളിലും അഭിനയിച്ചു. കത്രീന കൈഫിന്റെ കഥാപാത്രങ്ങളുടെ ബാല്യകാല വേഷങ്ങൾ പലപ്പോഴും ചെയ്തത് തുനിഷയാണ്. ഫിതൂർ, ബാർ ബാർ ദേഖോ, കഹാനി 2, ദബാങ് 3 തുടങ്ങിയവയാണ് തുനിഷ അഭിനയിച്ച സിനിമകള്‍.

Summary- Sheezan Mohammed Khan, co-star of actor Tunisha Sharma who found dead on the set of a TV show was arrested

TAGS :

Next Story