Quantcast

അധീർരഞ്ജൻ ചൗധരിയുടെ ലോക്‌സഭാ സസ്പെൻഷൻ പിൻവലിച്ചു

സഭയില്‍ അപമര്യാദയായി പെരുമാറിയെന്ന കാരണത്താലാണ് ലോക്‌സഭയില്‍ നിന്ന് ചൗധരിയെ സസ്‌പെന്‍ഡ് ചെയ്തത്.

MediaOne Logo

Web Desk

  • Updated:

    2023-08-30 10:43:26.0

Published:

30 Aug 2023 8:58 AM GMT

അധീർരഞ്ജൻ ചൗധരിയുടെ ലോക്‌സഭാ സസ്പെൻഷൻ പിൻവലിച്ചു
X

അധീർരഞ്ജൻ ചൗധരി

ഡൽഹി: കോൺഗ്രസ് നേതാവ് അധീർരഞ്ജൻ ചൗധരിയുടെ ലോക്‌സഭ സസ്പെൻഷൻ പിൻവലിച്ചു. പാർലമെന്റ് പ്രിവിലേജ് കമ്മിറ്റി യോഗത്തിലാണ് സസ്പെൻഷൻ പിൻവലിച്ചത്. സഭയില്‍ അപമര്യാദയായി പെരുമാറിയെന്ന കാരണത്താലാണ് ലോക്‌സഭയില്‍ നിന്ന് ചൗധരിയെ സസ്‌പെന്‍ഡ് ചെയ്തത്.

സഭയില്‍ അവിശ്വാസ പ്രമേയത്തിന്മേലുളള ചർച്ച നടക്കുമ്പോൾ അധീർരഞ്ജൻ ചൗധരി നടത്തിയ ഭാഷാ പ്രയോ​ഗങ്ങൾ അതിരുകടന്നു എന്നും സഭയുടെ മര്യാദകൾ ലം​ഘിച്ചു എന്നും ചൂണ്ടികാട്ടി ആയിരുന്നു അദ്ദേ​ഹത്തിന് എതിരെ പ്രഹ്ലാദ് ജോഷി പ്രമേയം അവതരിപ്പിച്ചത്. അധീർരഞ്ജൻ ചൗധരി നിരന്തരം സഭാ നടപടികൾ തടസപ്പെടുത്തിയെന്നും അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ചെന്നും പ്രഹ്ലാദ് ജോഷി അവതരിപ്പിച്ച പ്രമേയത്തിൽ ആരോപിച്ചു.

ആദ്യമായിട്ടായിരുന്നു കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവിനെ സസ്‌പെൻഡ് ചെയ്യുന്നത്. അധീർരഞ്ജൻ ചൗധരിയുടെ പരാമർശങ്ങൾ പ്രിവിലേജ് കമ്മിറ്റി പരിശോധിക്കും. പ്രിവിലേജ് കമ്മിറ്റി അന്വേഷണം പൂർത്തിയാകുന്നത് വരെ സസ്‌പെൻഷൻ തുടരുമെന്നായിരുന്നു അറിയിച്ചിരുന്നത്.

TAGS :

Next Story