വീണ്ടും BLO ആത്മഹത്യ ചെയ്തു; ഉത്തർപ്രദേശ് മൊറാദാബാദ് സ്വദേശി സർവേഷ് സിംഗ് ആണ് ആത്മഹത്യ ചെയ്തത്
ജോലിഭാരം താങ്ങാൻ ആകാതെ ജീവനൊടുക്കുന്നുവെന്ന് ആത്മഹത്യ കുറിപ്പ്

ന്യുഡൽഹി: ഉത്തർപ്രദേശിൽ വീണ്ടും ബിഎൽഒ ആത്മഹത്യ ചെയ്തു. മൊറാദാബാദ് സ്വദേശി സർവേഷ് സിംഗ് ആണ് മരിച്ചത്. ജോലിഭാരം താങ്ങാതെ ജീവനൊടുക്കുന്നുവെന്നാണ് ആത്മഹത്യകുറിപ്പ്. ജോലി തീർക്കാൻ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്. ബഹേറി ഗ്രാമത്തിലെ വീട്ടിലാണ് തൂങ്ങിമരിച്ചത്. ഉത്തർപ്രദേശിലെ ബിഎൽഒയുടെ മൂന്നാമത്തെ ആത്മഹത്യയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രൈമറി സ്‌കൂൾ അധ്യാപകനാണ് ആത്മഹത്യ ചെയ്ത സർവ്വേഷ് സിംഗ്
Next Story
Adjust Story Font
16

