Quantcast

സിപിഎം പാർട്ടി കോൺഗ്രസ്: പുതിയ ജനറൽ സെക്രട്ടറി, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്നിവ സംബന്ധിച്ച് ഇന്ന് ധാരണയാവും

ജനകീയ വിഷയങ്ങൾ ഏറ്റെടുക്കുന്നതില്‍ പോരായ്മയുണ്ടെന്നും ഭൂപ്രശ്നങ്ങളിൽ ഇടപെടുന്നില്ലെന്നും വിമർശനം

MediaOne Logo

Web Desk

  • Published:

    5 April 2025 4:41 PM IST

സിപിഎം പാർട്ടി കോൺഗ്രസ്: പുതിയ ജനറൽ സെക്രട്ടറി, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്നിവ സംബന്ധിച്ച് ഇന്ന് ധാരണയാവും
X

മധുര: സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറി, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്നിവ സംബന്ധിച്ച് ഇന്ന് രാത്രിയോടെ ഏകദേശം ധാരണയാവും. സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ വിമർശനവും സ്വയം വിമർശനവുണ്ടായി. പാർട്ടിയിലെ കൊഴിഞ്ഞുപോക്ക് ആശങ്കാജനകമാണെന്നും താഴെത്തട്ടിൽ പാർട്ടി അതീവ ദുർബലമെന്നും പി.കെ ബിജു പറഞ്ഞു.

ജനകീയ വിഷയങ്ങൾ ഏറ്റെടുക്കുന്നതില്‍ പോരായ്മയുണ്ടെന്നും ഭൂപ്രശ്നങ്ങളിൽ ഇടപെടുന്നില്ലെന്നും വിമർശനമുണ്ടായി. അതേസമയം, വഖഫ് ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി കോൺഗ്രസിൽ പ്രമേയം അവതരിപ്പിച്ചു. തെറ്റ് തിരുത്തൽ നടത്താൻ പാർട്ടി കോൺഗ്രസ് തീരുമാനിച്ചു. സിപിഎം പോളിറ്റ് ബ്യൂറോ യോഗം അൽപസമയത്തിനകം ചേരും. റെഡ് വളണ്ടിയർ മാർച്ചോടെ നാളെയാണ് ഇരുപത്തി നാലാമത് പാർട്ടി കോൺഗ്രസ് സമാപിക്കുന്നത്.

TAGS :

Next Story