Quantcast

സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികം; ഇന്ത്യയ്ക്ക് ബഹിരാകാശത്ത് നിന്നൊരു ആശംസ

മനുഷ്യരെ ബിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ പദ്ധതി ഗഗന്‍യാന് ആശംസകള്‍ നേര്‍ന്നാണ് സമാന്ത വീഡിയോ സന്ദേശമയച്ചിരിക്കുന്നത്

MediaOne Logo

Jaisy Thomas

  • Published:

    13 Aug 2022 6:28 AM GMT

സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികം; ഇന്ത്യയ്ക്ക് ബഹിരാകാശത്ത് നിന്നൊരു ആശംസ
X

ഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷ വേളയില്‍ ഇന്ത്യയ്ക്ക് ആശംസകളുമായി ഇറ്റാലിയന്‍ ബഹിരാകാശ സഞ്ചാരി സമാന്ത ക്രിസ്‌റ്റോഫൊറെറ്റി. മനുഷ്യരെ ബിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ പദ്ധതി ഗഗന്‍യാന് ആശംസകള്‍ നേര്‍ന്നാണ് സമാന്ത വീഡിയോ സന്ദേശമയച്ചിരിക്കുന്നത്.

''നാസയുടെയും ഐ.എസ്.എയുടെയും മറ്റെല്ലാ അന്താരാഷ്ട്ര സഹകാരികളുടെയും പേരില്‍ മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഐ.എസ്.ആ.ര്‍ഒ.യുടെ പ്രഥമ പദ്ധതിയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു. ഐ.എസ്.ആര്‍.ഒയുമായി ചേര്‍ന്ന് ഭാവിയില്‍ ബഹിരാകാശ ദൗത്യങ്ങളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനായി കാത്തിരിക്കുകയാണ്'' സമാന്ത വീഡിയോയില്‍ പറഞ്ഞു.

ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് വിക്രം സാരാഭായുടെ ജന്മവാര്‍ഷിക ദിനത്തില്‍ അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധു ആണ് ഒരു മിനിറ്റ് പതിമൂന്ന് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷ വേളയില്‍ ഇന്ത്യയ്ക്ക് ബഹിരാകാശത്ത് നിന്ന് ആശംസകളുണ്ടെന്നും വിക്രം സാരാഭായുടെ ജന്മവാര്‍ഷികത്തില്‍ തന്നെ ഈ ആശംസ പങ്കുവയ്ക്കുന്നതില്‍ അതിയായ സന്ദേശമുണ്ടെന്നും അദ്ദേഹം കുറിച്ചു.

2023ല്‍ സഞ്ചാരികളെ ബഹിരാകാശത്ത് എത്തിക്കാനാവുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായെന്നും ട്രയലുകള്‍ ഈ വര്‍ഷം അവസാനത്തോടെ നടത്തുമെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. രണ്ട് ട്രയലുകള്‍ നടത്താനാണ് തീരുമാനം. ആദ്യത്തെ ട്രയലില്‍ സഞ്ചാരികളെ ഉള്‍പ്പെടുത്തില്ല. രണ്ടാമത്തെ ട്രയലില്‍ വയോമിത്ര എന്ന് പേരിട്ടിരിക്കുന്ന റോബോട്ടിനെയാവും ബഹിരാകാശത്തെത്തിക്കുക. ഇതിന് ശേഷമായിരിക്കും സഞ്ചാരികളെയും വഹിച്ച് ഗഗന്‍യാന്‍ ബഹിരാകാശത്തെത്തുന്നത്. ഗഗന്‍യാന്‍ പദ്ധതി വിജയകരമായി പൂര്‍ത്തിയായാല്‍ സഞ്ചാരികളെ ബഹിരാകാശത്തെത്തിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. യു.എസ്.എ, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഇതിന് മുമ്പ് മനുഷ്യരെ ബഹിരാകാശത്തെത്തിച്ചത്.

TAGS :

Next Story