Quantcast

കടയില്‍ കയറി ഡോക്ടര്‍മാരുടെ മദ്യപാനം, ഒടുവില്‍ അടിപിടി; വീഡിയോ

MediaOne Logo

Web Desk

  • Published:

    2 July 2021 8:48 AM IST

കടയില്‍ കയറി ഡോക്ടര്‍മാരുടെ മദ്യപാനം, ഒടുവില്‍ അടിപിടി; വീഡിയോ
X

ഡോക്ടേഴ്സ് ദിനത്തില്‍ അപമാനമായി ഡല്‍ഹി എയിംസിലെ മൂന്ന് ഡോക്ടര്‍മാര്‍. ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരായ ഇവര്‍ രണ്ട് ഗൗതം നഗറിലെ ഒരു കടയില്‍ കയറി മദ്യപിച്ച ശേഷം കടക്കാരനുമായി അടിപിടിയുണ്ടാക്കി. ഭഗത് സിങ് വര്‍മ എന്നയാളുടെ ഷോപ്പിലെത്തിയാണ് ഡോക്ടര്‍മാര്‍ മദ്യപിച്ചത്. തുടര്‍ന്ന് ഡോക്ടര്‍മാരും ഭഗത് സിങ് വര്‍മയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു. രണ്ട് ഡോക്ടര്‍മാര്‍ക്കും ഭഗത് സിങ് വര്‍മയ്ക്കും മകന്‍ അഭിഷേകിനും അടിപിടിയില്‍ പരിക്കേറ്റതായി പൊലീസ് അറിയിച്ചു. എല്ലാവരുടേയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നിയമനടപടി സ്വീകരിക്കുമെന്നും ഡി.സി.പി അതുല്‍ കുമാര്‍ താക്കൂര്‍ പറഞ്ഞു.

രണ്ടു ഡോക്ടര്‍മാര്‍ ചേര്‍ന്ന് വൃദ്ധനായ ഭഗത് സിങ് വര്‍മയെ തൊഴിക്കുകയും ഇടിക്കുകയും ചെയ്യുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. കടയുടമ തങ്ങളുമായി വാഗ്വാദമുണ്ടാക്കുകയായിരുന്നു എന്നാണ് അടിപിടിയിലുണ്ടായിരുന്നവരില്‍ ഒരാളായ ഡോ. സതീഷ് പറയുന്നത്. തങ്ങള്‍ മദ്യപിച്ചിരുന്നു എന്നതിന് പൊലീസ് തെളിവ് കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

TAGS :

Next Story