Quantcast

കേരളത്തിൽ എയിംസ് അനുവദിക്കാൻ ആരോഗ്യമന്ത്രാലയത്തിൻ്റെ ശിപാർശ

ശിപാർശ ആരോഗ്യമന്ത്രാലയം ധനമന്ത്രാലയത്തിന് അയച്ചു

MediaOne Logo

Web Desk

  • Published:

    23 April 2022 6:27 AM GMT

കേരളത്തിൽ എയിംസ് അനുവദിക്കാൻ ആരോഗ്യമന്ത്രാലയത്തിൻ്റെ ശിപാർശ
X

കേരളത്തിൽ എയിംസ് അനുവദിക്കാൻ ആരോഗ്യമന്ത്രാലയത്തിൻ്റെ ശിപാർശ. കേരളത്തിലെ ആരോഗ്യസംവിധാനം മെച്ചപ്പെടുന്നതിൽ സന്തോഷമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ശിപാർശ ആരോഗ്യമന്ത്രാലയം ധനമന്ത്രാലയത്തിന് അയച്ചു.

എയിംസിനായി നാല് സ്ഥലങ്ങൾ സംസ്ഥാനം നിർദേശിച്ചിട്ടുണ്ട്. കേരളത്തിൽ എയിംസ് അനുവദിക്കണമെന്ന ആരോഗ്യ മന്ത്രാലയത്തിന്‍റെ ശിപാർശയിൽ സന്തോഷമെന്ന് കെ മുരളീധരൻ എം.പി പറഞ്ഞു. ധനകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എയിംസിനായി സംസ്ഥാനം നിര്‍ദേശിച്ച നാല് സ്ഥലങ്ങളില്‍ അനുയോജ്യമായത് വിദഗ്ധ സംഘം തീരുമാനിക്കണമെന്നും കെ. മുരളീധരന്‍ മീഡിയവണിനോട് പറഞ്ഞു.

TAGS :

Next Story