Quantcast

എയര്‍ ഇന്ത്യ വിമാനത്തില്‍ മലമൂത്ര വിസര്‍ജനം നടത്തിയ യാത്രക്കാരന്‍ അറസ്റ്റില്‍

ആഫ്രിക്കയിൽ നിന്നുള്ള ഒരു പാചകക്കാരനായ യാത്രക്കാരൻ 17F-ൽ ഇരിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-06-27 05:58:32.0

Published:

27 Jun 2023 5:01 AM GMT

Air India
X

എയര്‍ ഇന്ത്യ

മുംബൈ: മുംബൈ-ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ മലമൂത്ര വിസര്‍ജനം നടത്തിയ യാത്രക്കാരന്‍ അറസ്റ്റില്‍. ജൂൺ 24 ന് മുംബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യയുടെ എഐസി 866 (AI-866) വിമാനത്തിൽ യാത്ര ചെയ്ത യാത്രക്കാരനാണ് മറ്റു യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയത്.

ആഫ്രിക്കയിൽ നിന്നുള്ള ഒരു പാചകക്കാരനായ യാത്രക്കാരൻ 17F-ൽ ഇരിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.വിമാനത്തിലെ സീറ്റില്‍ ഇയാള്‍ മലമൂത്ര വിസര്‍ജനം നടത്തുകയും തുപ്പുകയും ചെയ്തു. ഈ മോശം പെരുമാറ്റം ക്യാബിൻ ക്രൂ കണ്ടെന്നും തുടർന്ന് വിമാനത്തിന്‍റെ ക്യാബിൻ സൂപ്പർവൈസർ വാക്കാൽ മുന്നറിയിപ്പ് നൽകിയെന്നും എഫ്‌ഐആറിൽ പറയുന്നു.പിന്നീട്, പൈലറ്റിനെയും മോശം പെരുമാറ്റത്തെക്കുറിച്ച് അറിയിച്ചു.മോശം പെരുമാറ്റത്തിൽ സഹയാത്രികർ പ്രകോപിതരാവുകയും രോഷാകുലരാവുകയും വിമാനം ഡൽഹി വിമാനത്താവളത്തിലെത്തുമ്പോള്‍ എയർ ഇന്ത്യ സെക്യൂരിറ്റി മേധാവി എത്തി പ്രതിയായ യാത്രക്കാരനെ ഐജിഐ എയർപോർട്ട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ജാമ്യം ലഭിച്ചുവെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഡൽഹി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ എഎൻഐയോട് പറഞ്ഞു.

TAGS :

Next Story