Quantcast

ബലാത്സംഗം ചെയ്തയാളെ വീട്ടിനുള്ളില്‍ പൂട്ടിയിട്ടു; പൊലീസിനെ ഏല്‍പിച്ച് എയര്‍ഹോസ്റ്റസ്

ഖാൻപൂർ സ്വദേശിയായ ഹർജീത് യാദവ് എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    27 Sept 2022 10:46 AM IST

ബലാത്സംഗം ചെയ്തയാളെ വീട്ടിനുള്ളില്‍ പൂട്ടിയിട്ടു; പൊലീസിനെ ഏല്‍പിച്ച് എയര്‍ഹോസ്റ്റസ്
X

ഡല്‍ഹി: തന്നെ പീഡിപ്പിച്ചയാളെ വീട്ടിനുള്ളില്‍ പൊലീസില്‍ ഏല്‍പിച്ച് എയര്‍ഹോസ്റ്റസ്. തെക്കൻ ഡൽഹിയിലെ മെഹ്‌റൗളി ഏരിയയില്‍ ഞായറാഴ്ചയാണ് സംഭവം. ഖാൻപൂർ സ്വദേശിയായ ഹർജീത് യാദവ് എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രദേശത്തെ ബ്ലോക്ക് പ്രസിഡന്‍റാണ് യാദവ്. ഞായറാഴ്ചയാണ് യുവതി മെഹ്‌റൗളി പൊലീസ് സ്റ്റേഷനിൽ വിളിച്ച് പീഡനവിവരത്തെക്കുറിച്ച് പറഞ്ഞതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സൗത്ത്) ചന്ദൻ ചൗധരി പറഞ്ഞു. മദ്യലഹരിയിലായിരുന്ന ഹര്‍ജിത് വീട്ടിലെത്തി തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. ഇയാളുമായി ഒന്നര മാസത്തെ പരിചയമേ യുവതിക്കുണ്ടായിരുന്നുള്ളൂ. സംഭവത്തിന് ശേഷം എയര്‍ഹോസ്റ്റായ യുവതി ഇയാളെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് പൊലീസിനെ അറിയിക്കുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

TAGS :

Next Story