അജയ് മാക്കൻ കോൺഗ്രസ് ദേശീയ ട്രഷറർ
പവൻ കുമാർ ബൻസാലിനു പകരമാണ് നിയമനം

അജയ് മാക്കന്‍
ന്യൂഡൽഹി: കോൺഗ്രസ് ദേശീയ ട്രഷററായി മുതിർന്ന നേതാവ് അജയ് മാക്കനെ നിയമിച്ചു. ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് പവൻ കുമാർ ബൻസാലിനു പകരക്കാരനായി മാക്കന്‍റെ പേര് പ്രഖ്യാപിച്ചത്. കെ.സി വേണുഗോപാൽ പുതിയ നിയമനം വാർത്താകുറിപ്പിലൂടെ പുറത്തുവിട്ടത്.
എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച അജയ് മാക്കൻ നിലവിൽ പ്രവർത്തക സമിതി അംഗമാണ്. മൻമോഹൻ സിങ് സർക്കാരിൽ യുവജന, സ്‌പോർട്‌സ്, ആഭ്യന്തര സഹമന്ത്രി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഡൽഹിയിൽ ഷീലാ ദീക്ഷിത് സർക്കാരുകളിലും വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
2004 മുതൽ 2014 വരെ രണ്ടു തവണയാണ് ലോക്‌സഭാ അംഗമായത്. 1993 മുതൽ 2004 വരെ മൂന്നു തവണ നിയമസഭാ അംഗവുമായിരുന്നു. ഡൽഹി പ്രദേശ് കോൺഗ്രസ് അധ്യക്ഷനുമായിട്ടുണ്ട് മാക്കന്‍.
Summary: Ajay Maken Appointed Treasurer Of Congress, Replaces Pawan Kumar BansalAjay Maken Appointed Treasurer Of Congress, Replaces Pawan Kumar Bansal
Adjust Story Font
16

