Quantcast

അജിത് പവാറിൻ്റെ പിൻഗാമിയായി പത്‌നി സുനേത്ര മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാവും; സത്യപ്രതിജ്ഞ ശനിയാഴ്ച

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന എൻസിപി നിയമസഭാ കക്ഷി യോഗത്തിൽ സുനേത്രയെ നേതാവായി തിരഞ്ഞെടുക്കും

MediaOne Logo
അജിത് പവാറിൻ്റെ പിൻഗാമിയായി പത്‌നി സുനേത്ര മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാവും; സത്യപ്രതിജ്ഞ ശനിയാഴ്ച
X

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാറിൻ്റെ പിൻഗാമിയായി ഭാര്യ സുനേത്ര പവാർ എത്തും. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ചേരുന്ന എൻസിപി നിയമസഭാ കക്ഷി യോഗത്തിൽ സുനേത്രയെ നേതാവായി തിരഞ്ഞെടുക്കും. തുടർന്ന്, വൈകുന്നേരത്തോടെ സത്യപ്രതിജ്ഞാ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. വ്യാഴാഴ്ചയാണ് വിമാനം തകർന്ന് അജിത് പവാർ മരിച്ചത്.

സുനേത്ര പവാർ ഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കണമെന്ന കാര്യത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായമില്ലെന്ന് മുതിർന്ന നേതാവ് ഛഗൻ ഭുജ്ബൽ വ്യക്തമാക്കി. വ്യക്തിപരമായ ദുഃഖം മാറ്റിവെച്ച് പാർട്ടിയെ നയിക്കാൻ അവർ തയ്യാറാകണമെന്നാണ് നേതാക്കളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. എൻസിപിയുടെ തീരുമാനത്തെ പിന്തുണയ്ക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചിട്ടുണ്ട്. പ്രഫുൽ പട്ടേൽ, സുനിൽ തത്കറെ തുടങ്ങിയ മുതിർന്ന നേതാക്കൾ ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അജിത് പവാർ കൈകാര്യം ചെയ്തിരുന്ന എക്‌സൈസ്, കായിക വകുപ്പുകൾ സുനേത്രയ്ക്ക് നൽകിയേക്കും. അതേസമയം, ധനകാര്യ വകുപ്പ് താൽക്കാലികമായി മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്‌തേക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

അതേസമയം, അജിത് പവാറിൻ്റെ മരണത്തിന് പിന്നാലെ ശരദ് പവാർ നേതൃത്വം നൽകുന്ന എൻസിപി വിഭാഗവുമായി പാർട്ടി ലയിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. രണ്ട് വിഭാഗങ്ങളും ഒന്നിച്ച് നിൽക്കണമെന്നത് അജിത് പവാറിൻ്റെ ആഗ്രഹമായിരുന്നുവെന്ന് ചില നേതാക്കൾ അവകാശപ്പെടുന്നുണ്ടെങ്കിലും ലയന കാര്യത്തിൽ പാർട്ടിയിൽ ഇപ്പോഴും ഭിന്നത നിലനിൽക്കുന്നുണ്ട്. സുനേത്ര പവാർ സംസ്ഥാന മന്ത്രിസഭയിലെത്തുന്നതോടെ അവർ ഒഴിയുന്ന രാജ്യസഭാ സീറ്റിലേക്ക് മകൻ പാർഥ് പവാറിനെ അയക്കാനും നീക്കമുണ്ട്.

TAGS :

Next Story