Quantcast

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ

നാളെ മൂന്ന് മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം നടത്തും

MediaOne Logo

Web Desk

  • Updated:

    2024-03-15 08:17:26.0

Published:

15 March 2024 12:39 PM IST

election commission
X

ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് തിയതികള്‍ നാളെ പ്രഖ്യാപിക്കും. നാളെ മൂന്ന് മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം നടത്തും.ജമ്മുകശ്മീർ,ആന്ധ്രാപ്രദേശ് ,അരുണാചൽ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതിയും നാളെ പ്രഖ്യാപിക്കും. പ്രഖ്യാപനം വന്നാലുടൻ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരും.

ഇന്ന് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ചുമതലയേറ്റു. ഗ്യാനേഷ് കുമാർ,സുഖ്ബിന്ദർ സിംഗ് സന്ധു എന്നിവരാണ് ചുമതലയേറ്റത്. കമ്മീഷണർ സ്ഥാനത്ത് നിന്നും അരുൺ ഗോയൽ രാജിവച്ചതും അനൂപ് പാണ്ഡെ വിരമിച്ചതുമാണ് പുതിയ രണ്ട് കമ്മീഷണറെ തെരഞ്ഞെടുക്കാൻ കാരണം. അതേസമയം വോട്ടിങ് യന്ത്രത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയുള്ള ഹരജി സുപ്രിംകോടതി തള്ളി. അനുമാനങ്ങളുടെ അടിസ്ഥാനത്തിൽ വാദത്തിനില്ലെന്ന് കോടതി വിലയിരുത്തി. എല്ലാ സംവിധാനത്തിനും നെഗറ്റീവും പോസിറ്റീവും ഉണ്ടെന്നും കോടതി നിരീക്ഷിച്ചു.



TAGS :

Next Story