Quantcast

സുമിയിൽ നിന്നൊഴിപ്പിച്ച ഇന്ത്യക്കാരെ ഇന്ന് നാട്ടിലെത്തിക്കും; ഒഴിപ്പിച്ചവരിൽ ഇരുന്നൂറോളം മലയാളികളും

വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് നാട്ടിലെത്തുക

MediaOne Logo

Web Desk

  • Published:

    9 March 2022 1:07 AM GMT

സുമിയിൽ നിന്നൊഴിപ്പിച്ച ഇന്ത്യക്കാരെ ഇന്ന് നാട്ടിലെത്തിക്കും; ഒഴിപ്പിച്ചവരിൽ ഇരുന്നൂറോളം മലയാളികളും
X

യുക്രൈനിലെ സുമിയിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാർ ഇന്ന് നാട്ടിലെത്തും. ഒഴിപ്പിച്ചവരിൽ ഇരുനൂറോളം മലയാളികളുമുണ്ട്. 12 ബസുകളിലായി നീങ്ങിയ ഇന്ത്യൻ സംഘത്തെ പോൾട്ടോവ അതിർത്തി വഴിയാണ് രക്ഷപ്പെടുത്തിയത്. റഷ്യയുടെ വെടിനിർത്തലിന് പിന്നാലെ രക്ഷാദൗത്യത്തിനായുള്ള മനുഷ്യത്വ ഇടനാഴി ഒരുങ്ങുകയായിരുന്നു. അതിർത്തിയിലെത്തിയ വിദ്യാർഥികൾ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് നാട്ടിലെത്തുക.

റഷ്യയുടെ അധിനിവേശം തുടങ്ങിയത് മുതൽ സുമിയിൽ നിന്ന് പുറത്തുകടക്കാനാവാതെ വിദ്യാർഥികൾ കുടുങ്ങുകയായിരുന്നു. 700 ഓളം ഇന്ത്യൻ വിദ്യാർഥികളാണ് സുമിയിൽ കുടുങ്ങിയത്. യുക്രൈനിന്റെ മറ്റ് പല നഗരങ്ങളിൽ കുടുങ്ങിക്കിടന്ന വിദ്യാർഥികളെ ഒഴിപ്പിച്ചിട്ടും സുമിയിൽ രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചില്ല. കഴിഞ്ഞ ദിവസം റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചപ്പോൾ ഇവിടെയുള്ള കുട്ടികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഷെല്ലാക്രമണം രൂക്ഷമായതിനാൽ ആ ശ്രമവും ഉപേക്ഷിക്കുകയായിരുന്നു. തുടർന്നാണ് ചൊവ്വാഴ്ച 11 മണിയോടെ റെഡ്‌ക്രോസിന്റെ സഹായത്തോടെ സുമിയിലെ വിദ്യാർഥികളെ ബസ് വഴി പോൾട്ടോവയിലേക്കെത്തിച്ചത്.

അതേസമയം മൈക്കൊലേവ് തുറമുഖത്ത് കുടുങ്ങിയ 52 ഇന്ത്യൻ നാവികരെ ഒഴിപ്പിച്ചു. അവശേഷിക്കുന്ന 23 നാവികരെക്കൂടി ഒഴിപ്പിക്കുമെന്നും യുക്രൈയ്‌നിലെ ഇന്ത്യൻ എംബസി അറിയിച്ചു.

TAGS :

Next Story