Quantcast

ഗെഹ്‍ലോട്ട് മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും രാജിവെച്ചു; രാജസ്ഥാൻ മന്ത്രിസഭാ പുനസ്സംഘടനാ നാളെ

MediaOne Logo

Web Desk

  • Updated:

    2021-11-20 16:35:45.0

Published:

20 Nov 2021 4:25 PM GMT

ഗെഹ്‍ലോട്ട് മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും രാജിവെച്ചു; രാജസ്ഥാൻ മന്ത്രിസഭാ പുനസ്സംഘടനാ നാളെ
X

രാജസ്ഥാനിലെ കോൺഗ്രസിലെ പ്രതിസന്ധി അവസാനിപ്പിക്കാൻ വേണ്ടിയാണ് പുനഃസംഘടന നടത്തുന്നത്. റവന്യു ,വിദ്യാഭ്യാസം ,ആരോഗ്യമന്ത്രിമാർ രാജിവച്ചത് സംഘടനാ പ്രവർത്തനത്തിന് വേണ്ടിയാണ്. കഴിഞ്ഞവർഷം മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ സച്ചിൻ പൈലറ്റ് അഭ്യന്തര കലാപം അഴിച്ചുവിട്ടപ്പോൾ സച്ചിൻ അനുകൂലികളെ പൂർണമായും മന്ത്രിസഭയിൽ നിന്നും ഒഴിവാക്കിയിരുന്നു.

ഒമ്പത് മന്ത്രിപദവികൾ ഒഴിഞ്ഞു കിടന്നിട്ടു പോലും പുനഃസംഘടനയ്ക്ക് ഗെലോട്ട് തയാറായിരുന്നില്ല. ഹൈക്കമാണ്ടിൽ തുടർച്ചയായി സച്ചിൻ പൈലറ്റ് സമ്മർദ്ദം ചൊലുത്തിയപ്പോൾ ഉപതെരഞ്ഞെടുപ്പ് കഴിയട്ടെ എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ കോൺഗ്രസ് തറപറ്റിച്ചതോടെയാണ് പുനഃ സംഘടനയ്ക്ക് ഗെലോട്ട് വഴങ്ങിയത്.

അഴിച്ചുപണിയുടെ ഭാഗമായിട്ടാണ് പിസിസി അധ്യക്ഷൻ ഗോവിന്ദ് സിങ് ഡോട്ടഗര ഉൾപ്പെടെ മൂന്നു മന്ത്രിമാർ ക്യാബിനറ്റിൽ നിന്നും ആദ്യം രാജിവച്ചത്.പഞ്ചാബിന്റെ സംഘടന ചുമതലയുള്ള ഹരീഷ് ചൗധരി ,ഗുജറാത്തിന്റെ ചുമതലയുള്ള രെഘുശർമ എന്നിവർക്ക് പിന്നാലെ മറ്റു മന്ത്രിമാരും രാജിവയ്ക്കുകയായിരുന്നു. ഇന്ന് രാജിവച്ചവരിൽ പലരും നാളെ മന്ത്രിമാരായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യും.പിസിസി യോഗത്തിന് ശേഷം പുതിയ മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിക്കും.


Summary : All the ministers in Gehlot's cabinet resigned; Rajasthan cabinet reshuffle tomorrow

TAGS :

Next Story