Quantcast

ഗുസ്തി താരങ്ങളുടെ ആരോപണങ്ങൾ; കായികമന്ത്രാലത്തിന്റെ മേൽനോട്ടസമിതി ഇന്ന് രൂപീകരിക്കും

ലൈംഗികാതിക്രമം നേരിട്ടുവെന്ന് പറയുന്ന താരങ്ങളിൽ നിന്നും മൊഴിയെടുക്കും.

MediaOne Logo

Web Desk

  • Updated:

    2023-01-22 01:23:09.0

Published:

22 Jan 2023 1:00 AM GMT

ഗുസ്തി താരങ്ങളുടെ ആരോപണങ്ങൾ; കായികമന്ത്രാലത്തിന്റെ മേൽനോട്ടസമിതി ഇന്ന് രൂപീകരിക്കും
X

ന്യൂഡൽഹി: ഗുസ്തി താരങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാനുള്ള കായികമന്ത്രാലത്തിന്റെ മേൽനോട്ടസമിതി ഇന്ന് രൂപീകരിക്കും. അന്വേഷണ സമയത്ത് ഫെഡറേഷന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങൾ ഈ സമിതിയായിരിക്കും നിര്‍വഹിക്കുക. സമിതി നാലാഴ്‌ചയ്‌ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കും.

ഗുസ്‌തി താരങ്ങൾ ഉന്നയിച്ച എല്ലാ ആരോപങ്ങളും കൃത്യമായി അന്വേഷിച്ച് വിശദമായ റിപ്പോർട്ട് ആയിരിക്കും മേൽനോട്ട സമിതി കായിക മന്ത്രാലയതിന് സമർപ്പിക്കുക. ലൈംഗികാതിക്രമം നേരിട്ടുവെന്ന് പറയുന്ന താരങ്ങളിൽ നിന്നും മൊഴിയെടുക്കും. റിപ്പോട്ട് പരിശോധിച്ച ശേഷമായിക്കും ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണനെതിരെയുള്ള നടപടികളിലേക്ക് കടക്കൂ.

അന്വേഷണം പൂർത്തിയാകുന്നവരെ സ്ഥാനത്തു നിന്നും മാറി നിൽക്കാൻ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ഫെഡറേഷൻ പിരിച്ചുവിടണമെന്ന താരങ്ങളുടെ ആവശ്യവും ചർച്ച ചെയ്യും. കേന്ദ്രകായിക മന്ത്രി അനുരാഗ് സിങ് താക്കൂർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ വീണ്ടും സമരം തുടരാനാണ് താരങ്ങളുടെ തീരുമാനം. കൂടാതെ, ലൈംഗികാതിക്രമം ഉൾപ്പടെ ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകാനും താരങ്ങൾ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, മേരി കോമിന്റെ നേതൃത്വത്തിലുള്ള ഒളിമ്പിക്സ് അസോസിയേഷന്റെ ഏഴംഗ സമിതി അന്വേഷണം ആരംഭിച്ചു. ബ്രിജ് ഭൂഷണെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ലൈംഗിക അതിക്രമങ്ങൾ നടന്നിട്ടില്ലെന്നും കായിക മന്ത്രാലനത്തിന് നൽകിയ വിശദീകരണത്തിൽ ഫെഡറേഷൻ വ്യക്തമാക്കിയിരുന്നു.

TAGS :

Next Story