Quantcast

അമരീന്ദർ സിങ് രാജ്യദ്രോഹി : നവ്ജോത് സിങ് സിദ്ദു

"അമരീന്ദർ ഇക്കാലമത്രയും ബി.ജെ.പി യുടെ പാവയായിരുന്നു"

MediaOne Logo

Web Desk

  • Updated:

    2022-01-04 13:26:06.0

Published:

4 Jan 2022 1:23 PM GMT

അമരീന്ദർ സിങ് രാജ്യദ്രോഹി : നവ്ജോത് സിങ് സിദ്ദു
X

മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെതിരെ വീണ്ടും രൂക്ഷവിമർശനങ്ങളുമായി പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജോത് സിങ് സിദ്ദു. അമരീന്ദർ സിങ് രാജ്യദ്രോഹിയാണ് എന്നും അത് കൊണ്ടാണ് അയാളെ കോണ്‍ഗ്രസ് പുറത്താക്കിയതെന്നും അദ്ദേഹം പറഞ്ഞു.

"അമരീന്ദർ ഇക്കാലമത്രയും ബി.ജെ.പി യുടെ പാവയായിരുന്നു. ഒപ്പം അയാൾ ഒരു രാജ്യദ്രോഹിയായിരുന്നു. അത് കൊണ്ടു തന്നെ ഞങ്ങൾ അയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കി". സിദ്ദു പറഞ്ഞു.

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ പഞ്ചാബിൽ നൽകുന്ന വാഗ്ദാനങ്ങളൊക്കെ പൊള്ളയാണെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ. പി വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി യുടെ വർഗീയ രാഷ്ട്രീയത്തെ പഞ്ചാബ് ജനത തള്ളിക്കളയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു


TAGS :

Next Story