Quantcast

അമരീന്ദര്‍ സിങ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നു

അമിത് ഷായുടെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തുന്നത്. അമരീന്ദര്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമാണ് ഏറ്റവും പുതിയ വിവരം.

MediaOne Logo

Web Desk

  • Updated:

    2021-09-29 13:12:10.0

Published:

29 Sept 2021 6:13 PM IST

അമരീന്ദര്‍ സിങ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നു
X

പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നു. അമിത് ഷായുടെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലേക്ക് തിരിച്ച അമരീന്ദര്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ സുഹൃത്തുക്കളെ കാണാനാണ് ഡല്‍ഹി യാത്രയെന്നാണ് അമരീന്ദറിന്റെ അനുയായികള്‍ പറഞ്ഞിരുന്നത്.

ഇപ്പോള്‍ എല്ലാ അഭ്യൂഹങ്ങളും തള്ളിക്കൊണ്ടാണ് അമരീന്ദര്‍ അമിത് ഷായുടെ വസതിയിലെത്തിയത്. അതേസമയം കര്‍ഷക സമരം ഒത്തുതീര്‍ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് അമിത് ഷായെ കണ്ടതെന്നാണ് അമരീന്ദര്‍ വിഭാഗം വിശദീകരിക്കുന്നത്.

അമരീന്ദറിന്റെ എതിരാളിയായ സിദ്ദു കഴിഞ്ഞ ദിവസം പി.സി.സി അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു. സിദ്ദു ഒഴിഞ്ഞ സാഹചര്യത്തില്‍ അമരീന്ദര്‍ വീണ്ടും പഞ്ചാബ് കോണ്‍ഗ്രസില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെയാണ് അമരീന്ദര്‍ അമിത് ഷായുമായി കൂടിക്കാഴ്ചക്കെത്തിയത്.

പഞ്ചാബ് പ്രതിസന്ധിക്ക് ഹൈക്കമാന്‍ഡിനെ കുറ്റപ്പെടുത്തി മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തി. അടിയന്തരമായി പാര്‍ട്ടി വര്‍ക്കിങ് കമ്മിറ്റി വിളിച്ചുചേര്‍ക്കണം എന്നാവശ്യപ്പെട്ട് ഗുലാം നബി ആസാദ് സോണിയാ ഗാന്ധിക്ക് കത്തയച്ചു. പാര്‍ട്ടിക്ക് ഒരു പ്രസിഡന്റില്ലാത്തതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് കപില്‍ സിബല്‍ പറഞ്ഞു.

TAGS :

Next Story