Quantcast

അമരീന്ദർ സിങ് പുതിയ രാഷ്ട്രീയ പാർട്ടി രൂപികരിച്ചേക്കും

25 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നാണ് അമരീന്ദർ ക്യാമ്പിന്‍റെ അവകാശവാദം

MediaOne Logo

Web Desk

  • Published:

    1 Oct 2021 2:04 AM GMT

അമരീന്ദർ സിങ് പുതിയ രാഷ്ട്രീയ പാർട്ടി രൂപികരിച്ചേക്കും
X

കോൺഗ്രസ് വിട്ട അമരീന്ദർ സിങ് പുതിയ രാഷ്ട്രീയ പാർട്ടി രൂപികരിച്ചേക്കും. 25 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നാണ് അമരീന്ദർ ക്യാമ്പിന്‍റെ അവകാശവാദം. അതേസമയം പഞ്ചാബ് മുഖ്യമന്ത്രി ചരൺ ചിത്ത് ചിങ് ചന്നിയുമായി സമവായ ചർച്ച നടത്തിയെങ്കിലും നവജ്യോത് സിങ് പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ച തീരുമാനം പിൻവലിച്ചിട്ടില്ല.

കോൺഗ്രസ് വിടുകയാണെന്ന് ഇന്നലെ പ്രഖ്യാപിച്ച അമരീന്ദർ സിങിന്‍റെ അടുത്ത നീക്കം പുതിയ പാർട്ടി രൂപീകരിക്കുക എന്നതാണെന്നാണ് പുറത്ത് വരുന്ന സൂചന. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ സിദ്ദു മത്സരിക്കുന്നയിടത്ത് ആളെ നിർത്തി തോൽപ്പിക്കുമെന്ന് അമരീന്ദർ പറഞ്ഞതും ഇതിനോട് ചേർത്ത് വായിക്കാം. കർഷക സമരത്തിൽ സമവായമുണ്ടാക്കി പഞ്ചാബിൽ കാല്‍ ഉറപ്പിക്കാനാണ് അമരീന്ദറിന്‍റെ ശ്രമം അതിന്‍റെ ഭാഗമായിരുന്നു അമിത് ഷായുമായുള്ള കൂടിക്കാഴ്ചയും. അമരീന്ദർ പോകുന്നത് പഞ്ചാബിൽ ദോഷം ചെയ്യുമെന്ന വിലയിരുത്തൽ ഹൈക്കമാന്‍റിനില്ല. സർവെ ഫലങ്ങളിൽ അമരീന്ദറിന് ജനപ്രീതി ഇടിഞ്ഞുവെന്നതാണ് ഇതിന് കാരണം.

എന്നാൽ അമരീന്ദറിന് പിറകെ സിദ്ദുവും പാർട്ടി വിട്ടേക്കാമെന്ന വിലയിരുത്തലിലാണ് പഞ്ചാബ് മുഖ്യമന്ത്രിയെ തന്നെ രംഗത്തിറക്കി ഹൈക്കമാന്‍റ് ആ നീക്കത്തിന് തടയിട്ടത്. അതേസമയം പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ച നവജ്യോത് സിങ് സിദ്ദു മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ ഒക്ടോബർ നാലിന് മന്ത്രിസഭ കൈക്കൊള്ളുന്ന തീരുമാനങ്ങൾ നിർണായകമാകും. മന്ത്രിസഭയിലും ഉദ്യോഗസ്ഥ തലത്തിലും ചില മാറ്റങ്ങൾ വേണമെന്നാണ് സിദ്ദുവിന്‍റെ ആവശ്യം സർക്കാരും പാർട്ടിയും ഒരുമിച്ച് കൂടിയാലോചന നടത്തി മുന്നോട്ടു പോകണമെന്നും സിദ്ദു ആവശ്യപ്പെട്ടതായാണ് വിവരം. സമവായത്തിന്‍റെ ഭാഗമായി ഇതിലെ ചില കാര്യങ്ങള്‍ തിങ്കളാഴ്ചയിലെ മന്ത്രിസഭ യോഗം പരിഗണിച്ചേക്കും.

Amarinder Singh preparing to new partyകോൺഗ്രസിലെ തിരുത്തൽ വാദി നേതാക്കൾ നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണങ്ങൾ നടത്തിയ സാഹചര്യത്തിൽ പ്രവർത്തക സമിതി യോഗം ഉടൻ വിളിച്ചു ചേർക്കുമെന്ന് എ.ഐ.സി. സി വൃത്തങ്ങൾ അറിയിച്ചു. വിമർശനം ഉയർത്തിയ നേതാക്കളെ അനുനയിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം. അതേസമയം കോൺഗ്രസ്‌ നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിയിൽ നിരാശ പ്രകടിപ്പിച്ച് മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരം രംഗത്തു വന്നു. പാർട്ടി വേദികളിൽ അർഥപൂർണമായ സംഭാഷണങ്ങൾ നടക്കാത്തത്തിൽ നിസ്സഹായത തോന്നുന്നുവെന്ന് ചിദംബരം ട്വീറ്റ് ചെയ്തു.

TAGS :

Next Story