Quantcast

ഡല്‍ഹി മെട്രോയുമായുള്ള കേസില്‍ അനില്‍ അംബാനിക്ക് അനുകൂല വിധി; നഷ്ടപരിഹാരമായി ലഭിക്കുക കോടികള്‍

അനുകൂല വിധി ലഭിച്ചതോടെ പലിശയടക്കം 46.6 ബില്ല്യണ്‍ ( ഏകദേശം 2,782 കോടി) രൂപ നഷ്ടപരിഹാരമായി റിലയന്‍സിന് ലഭിക്കും

MediaOne Logo

Web Desk

  • Updated:

    2021-09-10 07:34:48.0

Published:

10 Sept 2021 1:00 PM IST

ഡല്‍ഹി മെട്രോയുമായുള്ള കേസില്‍ അനില്‍ അംബാനിക്ക് അനുകൂല വിധി; നഷ്ടപരിഹാരമായി ലഭിക്കുക കോടികള്‍
X

ഡല്‍ഹി മെട്രോയും അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ കമ്പനിയും തമ്മില്‍ നാലു വര്‍ഷമായി നിലനിന്നിരുന്ന കേസില്‍ റിലയന്‍സിന് അനുകൂലമായി കോടതി വിധി. അനുകൂല വിധി ലഭിച്ചതോടെ പലിശയടക്കം 46.6 ബില്ല്യണ്‍ (ഏകദേശം 2,782 കോടി) രൂപ നഷ്ടപരിഹാരമായി റിലയന്‍സിന് ലഭിക്കും.

അനില്‍ അംബാനിയുടെ കീഴിലുള്ള ടെലികോം കമ്പനി വലിയ കടബാധ്യതയും ജപ്തി നടപടികളും നേരിടുന്ന സാഹചര്യത്തിലാണ് കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടായിരിക്കുന്നത്. നഷ്ടപരിഹാരത്തിലൂടെ ലഭിക്കുന്ന തുക കടബാധ്യതകള്‍ വീട്ടാന്‍ ഉപയോഗിക്കുമെന്ന് കമ്പനി അഭിഭാഷകന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

2008ലാണ് റിലയന്‍സും ഡല്‍ഹി മെട്രോയും തമ്മില്‍ കരാറുണ്ടാക്കുന്നത്. രാജ്യത്തെ ആദ്യ സിറ്റി റെയില്‍ പ്രോജക്റ്റ് 2038 വരെ നടത്താനായിരുന്നു കരാര്‍. എന്നാല്‍ ഫീസ് ഇനത്തിലും നടത്തിപ്പുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായതോടെ എയര്‍പോര്‍ട്ട് മെട്രോ പദ്ധതിയില്‍ നിന്ന് 2012 ല്‍ റിലയല്‍സ് പിന്മാറി. ഡല്‍ഹി മെട്രോ വ്യവസ്ഥകള്‍ ലംഘിച്ചെന്നും കരാര്‍ റദ്ദാക്കുന്നതിനാവശ്യമായ ഫീസ് ലഭിക്കണമെന്നും ആവശ്യപ്പെട്ട് കമ്പനി കോടതിയെ സമീപിക്കുകയായിരുന്നു.

TAGS :

Next Story