Quantcast

ബി.ആര്‍.എസില്‍‌ നിന്നും ജനപ്രതിനിധികൾ രാജിവയ്ക്കുന്നത് കെസിആറിന് തലവേദനയാകുന്നു

തെരഞ്ഞെടുപ്പ് ടിക്കറ്റ് നിഷേധിച്ചതോടെയാണ് നേതാക്കളുടെ രാജിയെന്നാണ് ബി.ആർ.എസിന്‍റെ വിശദീകരണം

MediaOne Logo

Web Desk

  • Published:

    7 Oct 2023 2:26 AM GMT

kcr
X

കെ.ചന്ദ്രശേഖര റാവു

ഹൈദരാബാദ്: തെരഞ്ഞെടുപ്പ് അടുത്തതോടെ ഭാരത് രാഷ്ട്ര സമിതിയിൽ നിന്ന് ജനപ്രതിനിധികൾ രാജിവയ്ക്കുന്നത് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് തലവേദനയാകുന്നു . രാജിവയ്ക്കുന്നവർ ഏറെയും പോകുന്നത് പ്രധാന എതിരാളികളായ കോൺഗ്രസിലേക്കാണ്. തെരഞ്ഞെടുപ്പ് ടിക്കറ്റ് നിഷേധിച്ചതോടെയാണ് നേതാക്കളുടെ രാജിയെന്നാണ് ബി.ആർ.എസിന്‍റെ വിശദീകരണം.

സ്ത്രീകളെ ബഹുമാനിക്കാത്ത പാർട്ടിയാണ് ബി.ആർ.എസ് എന്ന് കുറ്റപ്പെടുത്തിയാണ് ഖാനപ്പൂർ എം.എൽ.എ രേഖാ നായ്ക് ഇന്നലെ രാജിവച്ചൊഴിഞ്ഞത് . ഇവരുടെ അടുത്ത നീക്കം എന്തെന്ന് വ്യക്തമാക്കിയില്ലെങ്കിലും 12 വർഷമായി പാർട്ടിയുടെ ഒപ്പം നിന്ന തന്നെ വഞ്ചിച്ചെന്ന നിലപാടിലാണ് ഇവർ . കഴിഞ്ഞ ദിവസം രാജിവച്ച എം.എൽ.സി കാശി റെഡ്ഡി നാരായൺ റെഡ്ഡി , കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ സാന്നിധ്യത്തിൽ കോൺഗ്രസിൽ ചേർന്നു . കൽവാകുർത്തി മണ്ഡലത്തിൽ ഇദ്ദേഹത്തെ മത്സരിപ്പിക്കാമെന്നാണ് കോൺഗ്രസിലെ ധാരണ . പി.സി വിഷ്ണുനാഥിന്‍റെ നേതൃത്വത്തിൽ ഈ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയിരുന്നു . ഈ മണ്ഡലത്തിലെ മുൻ എം.എൽ.എയും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനുമായ വംശി ചന്ദ് റെഡ്ഡിയുടെ ഒറ്റപ്പേരാണ് ഹൈക്കമാൻഡിനു അയച്ചിരുന്നത് . ഇദ്ദേഹം പിന്മാറാൻ സന്നദ്ധത അറിയിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനെ കോൺഗ്രസ് പാർട്ടി സ്ഥാനാര്‍ഥിയാക്കുന്നത്.

ബി.ആർ.എസ് മുൻ എം.പി പി . ശ്രീനിവാസ റെഡ്ഡി നേരത്തെ രാഹുൽ ഗാന്ധിയുടെ സാനിധ്യത്തിൽ കോൺഗ്രസിൽ ചേർന്നിരുന്നു . ശ്രീനിവാസ റെഡ്ഡിയുടെ വിശ്വസ്തരായ മുൻ എം എൽ.എ മാരും എം.എൽ.സികളും കോൺഗ്രസിൽ ചേരുമെന്നാണ് കണക്കുകൂട്ടൽ . ഒരു വശത്ത് മകളുടെ സ്വത്ത് വിവരം തേടിയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളും മറുഭാഗത്ത് പാർട്ടിയിലെ കൊഴിഞ്ഞു പോക്കും മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ കടുത്ത പ്രതിസന്ധിയിൽ ആഴ്ത്തിയിരിക്കുകയാണ്.

TAGS :

Next Story