കോർപറേറ്റുകളെ സഹായിക്കുന്ന ബജറ്റ്; പാവപ്പെട്ടവന്റെ കയ്യിൽ പണം വരുന്ന ഒരു കാര്യവും ബജറ്റിലില്ലെന്ന് ആന്റോ ആന്റണി എം.പി
400 വന്ദേഭാരത് ട്രെയിനുകൾ ഉണ്ടാവുമെന്നാണ് വാഗ്ദാനം. എന്നാൽ കഴിഞ്ഞ വർഷം എത്ര പുതിയ ട്രെയിനുകൾ പുറത്തിറക്കി എന്നതിന്റെ കണക്കുകളില്ല. അടുത്ത വർഷം എത്ര ട്രെയിനുകൾ പുറത്തിറക്കും എന്നതിലും വ്യക്തതയില്ല

പാവപ്പെട്ടവന്റെ കയ്യിൽ പണം വരുന്ന ഒരു കാര്യം ബജറ്റിലില്ലെന്ന് ആന്റോ ആന്റണി എം.പി. കോർപ്പറേറ്റുകളെ സഹായിക്കുന്ന നടപടികളാണുള്ളത്. നികുതി 12 ശതമാനത്തിൽ നിന്ന് ഏഴ് ശതമാനമായി കുറച്ചു. ധനമന്ത്രി പ്രതീക്ഷിച്ച വളർച്ച ജി.ഡി.പിക്ക് ഉണ്ടാവില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
400 വന്ദേഭാരത് ട്രെയിനുകൾ ഉണ്ടാവുമെന്നാണ് വാഗ്ദാനം. എന്നാൽ കഴിഞ്ഞ വർഷം എത്ര പുതിയ ട്രെയിനുകൾ പുറത്തിറക്കി എന്നതിന്റെ കണക്കുകളില്ല. അടുത്ത വർഷം എത്ര ട്രെയിനുകൾ പുറത്തിറക്കും എന്നതിലും വ്യക്തതയില്ല. കർഷകന്റെ വരുമാനം ഇരട്ടിയാക്കുമെന്നാണ് വാഗ്ദാനം. എന്നാൽ കർഷകന് വരുമാനത്തിൽ നേരിടുന്ന ഇടിവ് പരിഹരിക്കാൻ നടപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story
Adjust Story Font
16

