Quantcast

'ഞാൻ അമ്പലത്തിൽ പോവുന്നത് ഹിന്ദുവായത് കൊണ്ടാണ്'; മൃതുഹിന്ദുത്വ ആരോപണങ്ങൾക്ക് മറുപടിയുമായി അരവിന്ദ് കെജ്‌രിവാൾ

കെജ്രിവാൾ ബി.ജെ.പിയെ കോപ്പിയടിക്കുകയാണെന്ന ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ദിന്‍റെ പ്രസ്താവനക്കും കെജ്‌രിവാള്‍ മറുപടി നല്‍കി

MediaOne Logo

Web Desk

  • Updated:

    2021-11-07 14:07:39.0

Published:

7 Nov 2021 2:02 PM GMT

ഞാൻ അമ്പലത്തിൽ പോവുന്നത് ഹിന്ദുവായത് കൊണ്ടാണ്; മൃതുഹിന്ദുത്വ ആരോപണങ്ങൾക്ക് മറുപടിയുമായി അരവിന്ദ് കെജ്‌രിവാൾ
X

തനിക്കെതിരെയുള്ള മൃതുഹിന്ദുത്വ ആരോപണങ്ങൾക്ക് മറുപടിയുമായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാൾ. താൻ ഹിന്ദുവായത് കൊണ്ടാണ് അമ്പലങ്ങൾ സന്ദർശിക്കുന്നത് എന്നും അതിനെ ഒരാൾക്കും തടയാനാവില്ലെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു. രണ്ട് ദിവസത്തെ തന്‍റെ ഗോവ സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'നിങ്ങൾ അമ്പലത്തിൽ പോകാറുണ്ടോ, ഞാൻ പോകാറുണ്ട്. അമ്പലത്തിൽ പോകുന്നതിൽ എന്ത് തെറ്റാണുള്ളത്. മനശാന്തിക്കാണ് നമ്മൾ അമ്പലത്തിൽ പോകുന്നത്. ഒരു ഹിന്ദുവായതിനാലാണ് ഞാൻ അമ്പലത്തിൽ പോകുന്നത്. അതില്‍ നിന്ന് ഒരാൾക്കും എന്നെ തടയാനാവില്ല'. അരവിന്ദ് കെജ്രിവാൾ പറഞ്ഞു.

കെജ്രിവാൾ ബി.ജെ.പിയെ കോപ്പിയടിക്കുകയാണെന്ന ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ദിന്‍റെ പ്രസ്താവനക്കുള്ള കെജ്‌രിവാളിന്‍റെ മറുപടി ഇങ്ങനെയായിരുന്നു.

'പ്രമോദ് സാവന്ദ് ആം ആദ്മിയെയാണ് കോപ്പിയടിക്കുന്നത്. സൗജന്യ ഇലക്ട്രിസിറ്റിയെക്കുറിച്ചും സൗജന്യജലവിതരണത്തെക്കുറിച്ചുമൊക്ക ഞങ്ങൾ പ്രഖ്യാപനം നടത്തിയപ്പോൾ അദ്ദേഹം അതേ പ്രകാരം അതിനെ കോപ്പിയടിക്കുകയാണ് ചെയ്തത്' കെജ്രിവാൾ പറഞ്ഞു.

TAGS :

Next Story