Quantcast

അരവിന്ദ് കെജ്രിവാള്‍ ഇന്ന് പഞ്ചാബില്‍; വന്‍ പ്രഖ്യാപനമുണ്ടാവുമെന്ന് ആം ആദ്മി പാര്‍ട്ടി

കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ പരമാവധി മുതലെടുക്കാനാണ് ആം ആദ്മിയുടെ തീരുമാനം

MediaOne Logo

Web Desk

  • Updated:

    2021-09-29 07:00:42.0

Published:

29 Sept 2021 10:44 AM IST

അരവിന്ദ് കെജ്രിവാള്‍ ഇന്ന് പഞ്ചാബില്‍; വന്‍ പ്രഖ്യാപനമുണ്ടാവുമെന്ന് ആം ആദ്മി പാര്‍ട്ടി
X

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ ഇന്ന് പഞ്ചാബിലെത്തും. നവ്ജോത് സിങ് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവച്ചതിന് തൊട്ടുടനെയാണ് കെജ്രിവാളിന്‍റെ പഞ്ചാബ് സന്ദര്‍ശനം.

കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ പരമാവധി മുതലെടുക്കാനാണ് ആം ആദ്മിയുടെ തീരുമാനം.സെപ്റ്റംബര്‍ 30 ന് അദ്ദേഹം നടത്തുന്ന പത്രസമ്മേളനത്തില്‍ വലിയ ചിലപ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് പഞ്ചാബിന്‍റെ ഇലക്ഷന്‍ ചുമതലയുള്ള ആം.ആദ്മി പാര്‍ട്ടി ദേശീയ വക്താവ് രാഗവ് ചദ്ദ അറിയിച്ചു

2017 നിയമസഭാ തെരഞ്ഞെടുപ്പില്‍ 17 സീറ്റുകള്‍ നേടിയ ആം.ആദ്മി പഞ്ചാബിലെ മുഖ്യപ്രതിപക്ഷമാണ്. കോണ്‍ഗ്രസിന്‍റെ ആഭ്യന്തരപ്രശ്നങ്ങളെ മുതലെടുത്ത് പഞ്ചാബില്‍ അധികാരത്തിലെത്താമെന്നാണ് ആം ആദ്മി കണക്ക് കൂട്ടുന്നത്. ഡല്‍ഹി മോഡല്‍ മുന്‍ നിര്‍ത്തിയാണ് പഞ്ചാബില്‍ ആം ആദ്മിയുടെ പ്രചാരണങ്ങള്‍. അതിനിടെ കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവച്ച നവ്ജോത് സിങ് സിദ്ദു ആം.ആദ്മി.പാര്‍ട്ടിയിലേക്ക് എന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്

TAGS :

Next Story