Quantcast

നിങ്ങള്‍ പാക് ഏജന്‍റുമാരാണോ? ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ജെഡിയു

ഒരു ബി.ജെ.പി നേതാവിന് എങ്ങനെയാണ് ബിഹാറിലെ ക്രമസമാധാന നിലയെ പാകിസ്താന്‍ പോലൊരു രാജ്യവുമായി താരതമ്യം ചെയ്യാൻ കഴിയുക

MediaOne Logo

Web Desk

  • Published:

    22 Aug 2023 4:26 AM GMT

Neeraj Kumar
X

നീരജ് കുമാര്‍

പറ്റ്ന: ബിഹാറിലെ ക്രമസമാധാന നില പാകിസ്താനുമായി താരതമ്യപ്പെടുത്തിയ ബി.ജെ.പി നേതാവ് സഞ്ജയ് ജയ്‌സ്വാളിനെതിരെ രൂക്ഷ വിമർശനവുമായി ഭരണകക്ഷിയായ ജനതാദൾ (യുണൈറ്റഡ്).ഒരു ബി.ജെ.പി നേതാവിന് എങ്ങനെയാണ് ബിഹാറിലെ ക്രമസമാധാന നിലയെ പാകിസ്താന്‍ പോലൊരു രാജ്യവുമായി താരതമ്യം ചെയ്യാൻ കഴിയുകയെന്ന് തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ജെഡിയു മുഖ്യ വക്താവ് നീരജ് കുമാർ പറഞ്ഞു.

''ഒരു ബി.ജെ.പി നേതാവിന് എങ്ങനെയാണ് ബിഹാറിലെ ക്രമസമാധാന നിലയെ പാകിസ്താന്‍ പോലൊരു രാജ്യവുമായി താരതമ്യം ചെയ്യാൻ കഴിയുക? ബിഹാറിലെ ക്രമസമാധാനം പാകിസ്താനെക്കാൾ മോശമാണെന്ന് അവർക്ക് എങ്ങനെ പറയാൻ കഴിയും? അവർ (ബിജെപി) പാകിസ്താന്‍റെ ഏജന്‍റുമാരാണോ?പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ഇന്ത്യ ഏറ്റവും മോശമായ അവസ്ഥയിലായിരുന്നുവെന്നും വിവിധ ഘടകങ്ങളാൽ പാകിസ്താനെക്കാള്‍ പിന്നിലാണെന്നും ഞാൻ പറയും'' നീരജ് കുറ്റപ്പെടുത്തി. ജനാധിപത്യം നിലനിൽക്കാത്ത പാകിസ്താനുമായി താരതമ്യപ്പെടുത്തി ബി.ജെ.പി നേതാക്കൾ ബിഹാറിലെ ജനാധിപത്യ ഭൂമിയെ അപമാനിക്കുകയാണ്. റേറ്റിംഗ് ഏജൻസികൾ ഇന്ത്യയുടെ പുരോഗതിയെ അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തില്‍ പറഞ്ഞു. എന്നാല്‍ ഞാനവരുടെ നേരെ കണ്ണാടി പിടിക്കുകയാണ്. പത്രസ്വാതന്ത്ര്യം, ലോക സന്തോഷ സൂചിക, ആഗോള പട്ടിണി സൂചിക, ആഗോള മത്സര സൂചിക എന്നിവയുടെ കാര്യത്തിൽ ഇന്ത്യ പാകിസ്താനേക്കാൾ മോശമാണെന്നും നീരജ് ചൂണ്ടിക്കാട്ടി.

ബിഹാറിലെ ക്രമസമാധാന നിലയെ മുതിര്‍ന്ന ബി.ജെ.പി നേതാവ് സഞ്ജയ് ജയ്‍സ്വാളാണ് പാകിസ്താനുമായി താരതമ്യം ചെയ്തത്. ആഗസ്ത് 15ന് പാകിസ്താന്‍ മുദ്രാവാക്യങ്ങൾ ഉയർത്തുകയും പച്ചക്കൊടി വീശുകയും ചെയ്ത ബിഹാറിലെ ബേട്ടിയയിൽ നടന്ന സംഭവത്തെക്കുറിച്ച് പരാമർശിക്കവെയാണ് ജയ്സ്വാൾ ക്രമസമാധാന നിലയെക്കുറിച്ച് സംസ്ഥാന സർക്കാരിനെ ആഞ്ഞടിച്ചത്. തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. കുമാറിന്‍റെ പ്രസ്താവന ഭരണകക്ഷി നേതാക്കളും ബി.ജെ.പി പ്രവർത്തകരും തമ്മിൽ വാക്പോരിന് കാരണമായി.ബിഹാറിലെ ആർജെഡി-ജെഡി (യു) സഖ്യ സർക്കാർ സംസ്ഥാനത്തെ ക്രമസമാധാന നില മോശമായി നിയന്ത്രിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടുവെന്ന് കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ നിത്യാനന്ദ് റായ് പറഞ്ഞു.

TAGS :

Next Story