Quantcast

എസ്‍പിജി മേധാവി അരുൺ കുമാർ സിൻഹ അന്തരിച്ചു

അർബുദ ബാധിതനായി ചികിത്സയിലായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-09-06 04:14:10.0

Published:

6 Sept 2023 9:31 AM IST

Arun Kumar Sinha
X

അരുൺ കുമാർ സിൻഹ

ഡല്‍ഹി: സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്‍പിജി) മേധാവി അരുൺ കുമാർ സിൻഹ അന്തരിച്ചു. 61 വയസായിരുന്നു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഡല്‍ഹിയില്‍ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. പ്രധാനമന്ത്രിയുടെ സുരക്ഷാവിഭാഗത്തിന്‍റെ ചുമതല വഹിച്ചിരുന്ന കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ്.

കഴിഞ്ഞ മേയില്‍ വിരമിക്കാനിരിക്കെ സിന്‍ഹയുടെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകിയിരുന്നു. പ്രധാനമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥനാണ് സിന്‍ഹ. എസ്‍പിജി ഡയറക്ടര്‍ ആണെങ്കിലും അരുണ്‍കുമാര്‍ സിന്‍ഹ പ്രധാനമന്ത്രിയോടൊപ്പമോ അല്ലാതെയോ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാറില്ല. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് സിന്‍ഹ.

അരുൺകുമാർ സിൻഹയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കേരള പൊലീസിന്‍റെ ഭാഗമായി ഒട്ടേറെ ഉത്തരവാദിത്തങ്ങള്‍ മികവോടെ നിർവഹിച്ച ഉദ്യോഗസ്ഥനായിരുന്നു അരുൺകുമാർ സിൻഹയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

TAGS :

Next Story