Quantcast

ആം ആദ്മി പാര്‍ട്ടി കൊടുങ്കാറ്റാണ്, ബി.ജെ.പിക്ക് തടയാൻ കഴിയില്ല: കെജ്‍രിവാള്‍

'ബി.ജെ.പിയിൽ ചേർന്നാൽ ഇന്നുതന്നെ സിസോദിയയ്ക്ക് പുറത്തിറങ്ങാം'

MediaOne Logo

Web Desk

  • Published:

    1 March 2023 2:47 PM GMT

Arvind Kejriwal against bjp in Manish Sisodia arrest row
X

അരവിന്ദ് കെജ്‍രിവാള്‍

ഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്‍റെ മദ്യനയത്തിൽ അഴിമതിയില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌‍രിവാൾ. സിസോദിയയുടെ വീട് പരിശോധിച്ചിട്ട് 10,000 രൂപ പോലും ലഭിച്ചില്ല. ആം ആദ്മി പാര്‍ട്ടി കൊടുങ്കാറ്റാണെന്നും ബി.ജെ.പിക്ക് തടയാനാകില്ലെന്നും കെജ്‍രിവാൾ പറഞ്ഞു. ബി.ജെ.പിയിൽ ചേർന്നാൽ ഇന്നുതന്നെ സിസോദിയയ്ക്ക് പുറത്തിറങ്ങാമെന്നും കെജ്‍രിവാള്‍ പരിഹസിച്ചു.

മികച്ച സേവനം ജനങ്ങൾക്ക് നൽകുന്നത് കൊണ്ടാണ് ആം ആദ്മി പാര്‍ട്ടിയെ ബി.ജെ.പി ലക്ഷ്യം വെയ്ക്കുന്നതെന്ന് കെജ്‍രിവാള്‍ പറഞ്ഞു. ബി.ജെ.പിയോട് ജനങ്ങൾക്ക് രോഷമുണ്ട്. വീടുകൾ തോറും കയറിയിറങ്ങി ആം ആദ്മി പാര്‍ട്ടി പ്രചാരണം നടത്തുമെന്ന് കെജ്‍രിവാൾ അറിയിച്ചു.

അതേസമയം മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും രാജിവെച്ച ഒഴിവിൽ അതിഷി മർലേനയും സൗരഭ് ഭരദ്വാജും മന്ത്രിമാരാകും. ഇരുവരുടെയും പേരുകൾ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ലഫ്റ്റ്നന്റ് ഗവർണർക്ക് കൈമാറി. സത്യപ്രതിജ്ഞ ഉടൻ ഉണ്ടാകുമെങ്കിലും ഇരുവരുടെയും വകുപ്പുകളിൽ ധാരണയായിട്ടില്ല.

അറസ്റ്റ് ചോദ്യംചെയ്തുള്ള സിസോദിയയുടെ ഹരജി സുപ്രിംകോടതി തള്ളിയതോടെയാണ് മനീഷ് സിസോദിയയുടെയും സത്യേന്ദർ ജയിനിന്‍റെയും രാജി കെജ്‌രിവാൾ സ്വീകരിച്ചത്. അടുത്തയാഴ്ച ബജറ്റ് സമ്മേളനത്തിൽ കൈലാഷ് ഗെലോട്ട് ആയിരിക്കും സിസോദിയയുടെ അഭാവത്തിൽ ബജറ്റ് അവതരിപ്പിക്കുക. സംസ്ഥാനം ഭരണ പ്രതിസന്ധിയിലേക്ക് നീങ്ങാതിരിക്കാനും പാർട്ടിയുടെ മുഖം രക്ഷിക്കാനുമാണ് ആം ആദ്മി സർക്കാർ തിടുക്കപ്പെട്ട് മന്ത്രിസഭാ പുനഃസംഘടന നടത്തുന്നത്.

അതേസമയം മന്ത്രിമാർ ജയിലിലായ സാഹചര്യത്തിൽ കെജ്‍രിവാളിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുകയാണ് കോൺഗ്രസും ബി.ജെ.പിയും. ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഓഫീസിന് മുൻപിലായിരുന്നു കെജ്‍രിവാളിന്‍റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം.

മനീഷ് സിസോദിയയെ കസ്റ്റഡിയിൽ ലഭിച്ച സി.ബി.ഐയുടെ ചോദ്യംചെയ്യൽ ഡൽഹിയിൽ തുടരുകയാണ്. വിചാരണ കോടതിയെയും ഹൈക്കോടതിയെയും ജാമ്യത്തിനായി സമീപിക്കുന്നത് സംബന്ധിച്ച് മനീഷ് സിസോദിയയുടെ അഭിഭാഷകര്‍ കൂടിയാലോചനകൾ തുടരുകയാണ്.

Summary- Delhi Chief Minister Arvind Kejriwal said the entire country is proud of former AAP ministers Manish Sisodia and Satyendar Jain and alleged they were arrested just to "stop the good work being done" in the national capital.

TAGS :

Next Story