Quantcast

ആഡംബര കപ്പലിൽ ലഹരി പാർട്ടി: ആര്യൻ ഖാന് ജാമ്യമില്ല

MediaOne Logo

Web Desk

  • Updated:

    2021-10-08 13:48:45.0

Published:

8 Oct 2021 5:46 PM IST

ആഡംബര കപ്പലിൽ ലഹരി പാർട്ടി: ആര്യൻ ഖാന് ജാമ്യമില്ല
X

ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ജാമ്യമില്ല. ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷയാണ് മുംബൈ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ആർ.എം നേർളികർ അപേക്ഷ നിലനിൽക്കുന്നതല്ല എന്ന കാരണത്താൽ തള്ളിയത്. ഇവർക്ക് ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.

ആര്യൻ ഖാനും മറ്റ് പ്രതികളും നിലവിൽ മുംബൈയിലെ ആർതർ റോഡ് ജയിലിലാണ്. ആര്യൻ ഖാന് ജാമ്യം നൽകുന്നത് കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ജാമ്യാപേക്ഷയെ എതിർത്ത് കൊണ്ട് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ വാദിച്ചു. ആര്യൻ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നായിരുന്നു എൻ.സി.ബി വാദം. "അവർ സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തികളാണ്... തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്." അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിംഗ് പറഞ്ഞു.

ചോദ്യം ചെയ്യാൻ ആവശ്യത്തിന് സമയം ലഭിച്ചതിനാൽ ഇനി ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിടേണ്ട ആവശ്യമില്ലെന്ന് ആര്യൻ ഖാന് വേണ്ടി ഹാജരായ സതീഷ് മനേഷിൻഡെ വാദിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് ആര്യൻ ഖാൻ ഉൾപ്പെടെ എട്ടു പേരെ ആഡംബര കപ്പലിൽ നടന്ന ലഹരി പാർട്ടിക്കിടെ നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ പിടികൂടിയത്.

TAGS :

Next Story